Kerala
പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർഥി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസിനെ എൽഡിഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോട്ടയത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. പുതുപ്പള്ളിയിൽ രാഷ്ട്രീയം ചർച്ചയാകുമെന്ന് ഗോവിന്ദൻ പറഞ്ഞു.
‘രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംഘടിതമായി എല്ലാ വികസന പ്രവർത്തനത്തേയും എതിർക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷമാണ് വിചാരണ ചെയ്യപ്പെടുന്നത്. വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ്- എം വി ഗോവിന്ദൻ പറഞ്ഞു.
Kerala
പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പത്തനംതിട്ട/ വയനാട് : മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 2 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് നിലനിൽക്കുന്ന വയനാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലുമാണ് നാളെ അവധി.
പത്തനംതിട്ട
ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2) ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.
വയനാട്
വയനാട് ജില്ലയിൽ നാളെ ( 02-12-2024) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
കോട്ടയത്ത് ചില പ്രദേശങ്ങളിൽ അവധി. അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Kerala
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ കേന്ദ്രീകൃതമായി തയ്യാറാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം ശമ്പളം പോലും നിഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്നും ഈ നടപടിയില്‍ നിന്നും പിന്‍മാറണമെന്നും എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും പത്രവാർത്ത കളിലൂടെയും പ്രചരിക്കുന്നു. സ്പാർക്ക് വഴി ഇപ്പോൾ നടക്കുന്ന ശമ്പള വിതരണം പലപ്പോഴും അവതാളത്തിൽ ആയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വിതരണത്തിൽ കഴുകൻ കണ്ണുകളോടെ പിടിമുറുക്കാനുള്ള ആസൂത്ര ശ്രമമാണിത്.
സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിൽ ലഭിച്ചു കൊണ്ടിരുന്ന വിവിധ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നു. ഇതുവഴി 65000 കോടിയലധികം രൂപയാണ് സർക്കാർ അടിച്ച് മാറ്റിയിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു .
2019 ജൂലൈയില്‍ ലഭിക്കേണ്ട 11-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ അരിയര്‍ തുക ഇതേവരെ നല്‍കിയിട്ടില്ല. അഞ്ചു വര്‍ഷമായി ലീവ് സറണ്ടറും ലഭിച്ചിട്ടില്ല. ക്ഷാമബത്ത 6 ഗഡുക്കളിലായി 19% കിട്ടാനുണ്ട്. 2021 ല്‍ ലഭിക്കേണ്ട 5% ക്ഷാമബത്ത അനുവദിച്ചപ്പോള്‍ അവിടെയും കടുംവെട്ടായി 78 മാസത്തെ കുടിശ്ശിക നിഷേധിച്ചു.
അതൊന്നും പോരാതെ ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സര്‍ക്കാരിനു നേരിട്ട് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഗൂഢ പദ്ധതിയാണ് കേന്ദ്രീകൃത ശമ്പള പരിഷ്ക്കരണമെന്നും ചവറ ജയകുമാർ ആരോപിച്ചു.
നൂറോളം സര്‍ക്കാര്‍ വകുപ്പുകളിലായി ആയിരക്കണക്കിനു തസ്തികയിലുള്ള അഞ്ചരലക്ഷം ജീവനക്കാരുടെ ശമ്പള ബില്ലാണ് സര്‍ക്കാര്‍ തയ്യാറാക്കിത്തരും എന്ന് പറയുന്നത്. ഓരോ വകുപ്പിലേയും ഓഫീസുകളില്‍ ഡി.ഡി.ഒ മാര്‍ ചെയ്യുന്ന ജോലി കേന്ദ്രീകൃത പൂളില്‍ സര്‍ക്കാര്‍ നടത്തണമെങ്കില്‍ വന്‍തോതിലുള്ള മനുഷ്യ വിഭവശേഷിയും ഉയര്‍ന്ന ഡാറ്റാ സ്റ്റോറേജുള്ള സെര്‍വറുകളുമടക്കം സജ്ജമാക്കേണ്ടി വരും.
നിലവിലുള്ള ശമ്പള വിതരണ സംവിധാനത്തെ പൊളിച്ചെഴുതാനുള്ള തിരക്കുപിടിച്ച തീരുമാനം ഏത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജീവനക്കാരുടെ സര്‍വ്വീസ്, ലീവ്, പ്രൊമോഷന്‍, ഗ്രേഡ്, ഡ്യൂട്ടി സമയം എന്നിങ്ങനെ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ കേന്ദ്രീകൃതമായി നടത്തുക അസാദ്ധ്യമാണ്. അങ്ങനെ നടത്തുമ്പോള്‍ അതില്‍ പിഴവുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം നിഷേധിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഭരണ പരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകളുടെ മറവില്‍ ഓരോ ദിവസവും ഓരോ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയാണ്. കേന്ദ്രീകൃത സംവിധാനം വന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടക്കമുള്ള സംഭാവനകള്‍ സര്‍ക്കാരിന് നേരിട്ട് നിയന്ത്രിക്കാനാവും. പണലഭ്യതയ്ക്കനുസരിച്ച് മാത്രം ശമ്പളം വിതരണം ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ കഴിയും. നികുതി പിരിവിലും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിലും പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജീവനക്കാരുടെ ശമ്പളത്തേയാണ് ഉന്നമിട്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
നിലവിലുള്ള സംവിധാനങ്ങളെ പൊളിച്ചെഴുതി ഓഫീസുകളേയും സ്ഥാപന മേധാവികളേയും നോക്കുകുത്തിയാക്കി സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ശമ്പള വിതരണം നിയന്ത്രിക്കാനുള്ള കുത്തകവല്‍ക്കരണമാണ് ഇപ്പോള്‍ നടക്കുന്നത്.കേന്ദ്രീകൃത ശമ്പള വിതരണ സംവിധാനം കൊണ്ട് എന്ത് നേട്ടമാണ് സിവില്‍ സര്‍വ്വീസില്‍ ഉണ്ടാകുന്നതെന്ന് സര്‍ക്കാര്‍ വിശദമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഏത് പഠനമാണ് നടത്തിയത് എന്ന വിവരവും പൊതു സമൂഹത്തിനു മുന്നില്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണവും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കണം. സര്‍ക്കാര്‍ ഏജന്‍സികളുടെ മറവില്‍ ഇത്തരം കോര്‍പ്പറേറ്റ് ശക്തികള്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു കയറുന്നത് ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുമെന്നത് തീര്‍ച്ചയാക്കണം.
ജീവനക്കാരാടെ സംഘടനകളുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താതെയാണ് ഈ തീരുമാനമെടുത്തത്. ഇത് അംഗീകരിക്കാനാവില്ല. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ശമ്പളം നിഷേധിച്ചതും സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം കവര്‍ന്നെടുത്തതും ഈ സര്‍ക്കാരാണ്. ജീവനക്കാരുടെ പ്രതിമാസ ശമ്പളം കൂടി അട്ടിമറിയ്ക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ അനിശ്ചിതകാല പണിമുടക്കമടക്കമുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ പോലീസ് അതിക്രമത്തിൽ, വിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി
കൽപ്പറ്റ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പോലീസ് നടത്തിയ ലാത്തിചാർജിൽ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത്. അതിൽ ആരും രാഷ്ട്രീയം കാണരുത്. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, അതുപോലെ തന്നെ രാഷട്രീയത്തിലും യോജിപ്പ് കാണിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ താൻ പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു
-
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login