ജാഫര്‍ മാലിക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍

തിരുവനന്തപുരം: കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. എറണാകുളം ജില്ലാ കളക്ടറായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പി.ഐ ശ്രീവിദ്യയുടെ ഇന്‍റര്‍ കേഡര്‍ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജാഫര്‍ മാലിക് നിയമിതനായത്. നിലവില്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായ ജാഫര്‍ മാലിക്കിന് കുടുംബശ്രീയുടെ പൂര്‍ണ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്.
2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ മലപ്പുറം ജില്ലാ കളക്ടര്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍, കേരള ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയാണ്.

Related posts

Leave a Comment