കേരളം ഉത്തർപ്രദേശിനും മധ്യപ്രദേശിനും പിന്നിൽ ; കേരളത്തെ ആക്ഷേപിച്ച്‌ ബിജെപി പ്രസിഡന്റ് .

കേരളം ഉത്തർപ്രദേശിനും മധ്യപ്രദേശിനും പിന്നിലാണെന്ന് ആക്ഷേപിച്ച്‌ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. ആരോഗ്യരംഗത്ത് ഇപ്പോഴുള്ളത് കേരള മാതൃകയല്ല; വീഴ്ചയുടെ മാതൃകയാണ്. രാജ്യത്തെ കോവിഡ് ബോധിതരിൽ പകുതി കേരളത്തിലാണ്. കോവിഡ് പ്രതിരോധത്തിൽ അനാസ്ഥയാണ്. പ്രധാനമന്ത്രി സഹായം നൽകിയിട്ടും കേരളത്തിൽ വേണ്ടത്ര വികസനം ഉണ്ടാകുന്നില്ല.

ഐഎസ് റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറിയെന്നും കുട്ടികൾക്കും സ്ത്രീകൾക്കും രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.

Related posts

Leave a Comment