Cinema
ജെ.സി ഡാനിയേൽ അവാർഡ്
ടി.വി ചന്ദ്രന്
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് സംവിധായകൻ ടി.വി ചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ അവാർഡ്.
2021ലെ ജെ.സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ കെ.പി കുമാരൻ ചെയർമാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ, നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകർന്ന സംവിധായകനാണ് ടി.വി ചന്ദ്രൻ എന്ന് ജൂറി അഭിപ്രായപ്പെട്ടു.1975ൽ ‘കബനീനദി ചുവന്നപ്പോൾ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്ത് എത്തിയ ടി.വി ചന്ദ്രൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലമായി നല്ല സിനിമയ്‌ക്കൊപ്പം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്നു. മനുഷ്യവിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വെച്ചുപുലർത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തർദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയർത്തിയ ചലച്ചിത്രകാരനാണ് ടി.വി ചന്ദ്രനെന്ന് ജൂറി കൂട്ടിച്ചേർത്തു.
1993ൽ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം ഉൾപ്പെടെ ഏഴ് ദേശീയ അവാർഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ടി.വി ചന്ദ്രൻ നേടിയിട്ടുണ്ട്. ഒമ്പത് ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത ‘ആലീസിന്റെ അന്വേഷണം’ ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലെപ്പേർഡ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. പൊന്തൻമാട, മങ്കമ്മ, ഡാനി, ഓർമ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷൻ, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ച സിനിമകൾ. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 30ാമത്തെ വ്യക്തിയാണ് ടി.വി ചന്ദ്രൻ.
1950 നവംബർ 23ന് തലശ്ശേരിയിൽ ജനിച്ചു. അച്ഛൻ മുരിക്കോളി കണ്ണോത്ത് നാരായണൻ നമ്പ്യാർ, അമ്മ കാർത്ത്യായനി അമ്മ. മുഴുപ്പിലങ്ങാട് കടമ്പൂർ എൽ.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം ബാംഗ്‌ളൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് റിസർവ് ബാങ്കിൽ ജോലി ലഭിച്ചു. 1981ൽ സ്വന്തം നിർമ്മാണത്തിൽ സംവിധാനം ചെയ്ത ‘കൃഷ്ണൻകുട്ടി’യാണ് ആദ്യ ചിത്രം. ‘ഹേമാവിൻ കാതലർകൾ’ എന്ന രണ്ടാമത്തെ ചിത്രം തമിഴിലാണ് ചെയ്തത്. തുടർന്ന് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനിൽനിന്ന് ലോണെടുത്ത് ‘ആലീസിന്റെ അന്വേഷണം’ നിർമ്മിച്ചു. സിനിമകൾക്കു പുറമെ മൂന്ന് ഡോക്യുമെന്ററികളും മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ടെലി സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ചിത്രങ്ങളിൽ അഭിനേതാവായി. ഭാര്യ രേവതി. മകൻ യാദവൻ.
Cinema
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. പ്രതി അന്വേഷണത്തോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജറാകണമെന്നും കോടതി നിര്‍ദേശിച്ചു. അതുപോലെ പരാതിക്കാരിയെയോ അതുമായി ബന്ധപ്പെട്ടവരെയോ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്.
പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടനെതിരായ ഗുരുതര ആരോപണങ്ങളുള്ളത്. സിദ്ദിഖ് പരാതിക്കാരിക്ക് അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനെന്ന പേരിലാണ് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആദ്യം മുതല്‍ അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴിയാണെന്നും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കുമ്പോള്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടെന്നാണ് വിവരം.
2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിലാണ് കേസ്. പരാതിയില്‍ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.
Cinema
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ഹാജരായത്.
പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവര്‍ത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാര്‍ക്കോട്ടിക്ക് സെല്‍ എസിപി ഉടന്‍ സ്ഥലത്തെത്തും.
അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
Cinema
മാപ്പ് പറഞ്ഞ് ‘അമരൻ’ നിര്‍മ്മാതാക്കൾ
തമിഴ് ചിത്രം അമരന്റെ നിർമ്മാതാക്കൾക്കെതിരെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നൽകിയ പരാതിക്കു പിന്നാലെ മാപ്പ് പറഞ്ഞ് ‘അമരൻ’ നിര്‍മ്മാതാക്കൾ. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോൺ നമ്പരായി വി വി വാഗീശൻ എന്ന വിദ്യാർത്ഥിയുടെ യഥാർത്ഥ നമ്പർ ഉപയോഗിച്ചതായിരുന്നു ഇതിന് കാരണം. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഫോണിലേക്കു നിരന്തരം കോളുകൾ വന്നതോടെയാണ് വിഷയം ഗൗരവമായത്. എന്നാൽ നിർമാതാക്കളുടെ പ്രതികരണം വൈകിയെന്നും തന്റെ നമ്പർ മാറ്റാൻ തയ്യാറല്ലെന്നും വി വി വാഗീശൻ പരാതിയിൽ പറഞ്ഞിരുന്നു.
നിരന്തരമായ കോളുകൾ തന്റെ പഠനത്തെയും ഉറക്കത്തെയും ബാധിച്ചുവെന്നും 1 .1 കോടി നഷ്ടപരിഹാരം വേണമെന്നും വിദ്യാർത്ഥി ആവശ്യപെട്ടിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളിൽ നിർമിച്ച ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ നീക്കിയെന്ന് രാജ് കമൽ ഫിലിംസ് അറിയിച്ചു.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login