സെക്രട്ടറിയേറ്റിൽ മാതൃകാപരമായി സേവനമനുഷ്ഠിച്ച ജെ.ബെൻസിയുടെ അന്യായമായ സ്ഥലമാറ്റം പുന പരിശോധിക്കണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനറുമായ ജെ.ബെൻസിയെ സെക്രട്ടറിയേറ്റിന് പുറത്തുളള കടാശ്വാസ കമ്മീഷനിലേക്ക് സഥലം മാറ്റിയ നടപടി പുന പരിശോധിക്കണമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാറും ജനറൽ കൺവീനർ എം സലാഹുദ്ധീനും ആവശ്യപ്പെട്ടു. ജീവനക്കാരുടെ അവകാശങ്ങൾക്കായി എക്കാലവും നിലകൊളളുന്ന ജനാധിപത്യ സംഘടനയാണ് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ. മൂല്യാധിഷ്ഠിത നിലപാടെടുക്കുന്നവരെ നിശബ്ദമാക്കുന്ന നടപടിയാണ് പൊതുഭരണ വകുപ്പിൽ നിന്നുണ്ടായിട്ടുളളത്. സർവ്വീസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ സ്ഥലമാറ്റ ചട്ടങ്ങളിൽ ലഭിക്കേണ്ട പരിരക്ഷ ബിൻസിക്ക് ലഭിക്കേണ്ടതാണ്.എന്നാൽ അതെല്ലാം കാറ്റിൽ പറത്തികൊണ്ട് സർവ്വീസിൽ നിന്നും വിരമിക്കാൻ എട്ട് മാസം മാത്രമുളള ഉദ്യോ​ഗസ്ഥനെയാണ് രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ബലിയാടാക്കിയത്. സെറ്റോ സംസ്ഥാന സമിതി യോ​ഗം ജെ.ബെൻസിയുടെ അന്യായമായ സ്ഥലമാറ്റത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ എം.സലാഹുദ്ധീൻ , ട്രഷറർ ഡോ.മനോജ് ജോൺസൺ , എസ് രവീന്ദ്രൻ, സി. പ്രദീപ് , അരുൺ കുമാർ, അനിൽ എം, ജോർജ്ജ് ,മോഹനചന്ദ്രൻ, ബി.എസ് രാജീവ്,അബ്ദുൽ കലാം, അനിൽ കുമാർ , നൈറ്റോ , എസ് മനോജ് എന്നിവർ സംസാരിച്ചു.

Related posts

Leave a Comment