“അഫ്ഗാൻ ജനങ്ങൾക്കൊപ്പം”യൂത്ത് കോൺഗ്രസ്സ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

തൊടുപുഴ: യൂത്ത് കോൺഗ്രസ്‌ മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സമിതി ആഹ്വാനം ചെയ്ത “അഫ്ഖാൻ ജനങ്ങൾ കൊപ്പം” ഐക്യദാർഢ്യ സംഗമം അങ്കംവെട്ടി ജംഗ്ഷനിൽ നടന്നു. യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. ലോകത്തെ മതങ്ങളെല്ലാം തീവ്രവാദത്തെയും വർഗീയതയും എതിർക്കുന്നു. എന്നാൽ മതങ്ങളുടെ പേരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ കാരണത്താൽ ദുരിതമനുഭവിക്കുന്നത് ആ നാട്ടിലെ സാധാരണ ജനങ്ങൾ മാത്രമാണന്നും
അഫ്ഖാൻ ജനതയുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നു കയറ്റം താലിബാൻ അവസാനിപ്പിക്കണമെന്നും.അഫ്ഖാനിലെ പ്രശ്നങ്ങളുടെ പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിതമായ ഇസ്ലാംമോഫോബിയ ആണ് അതിനെ കേരളത്തിലെ മതേതര ജനത ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് ബിബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബി സഞ്ജയകുമാർ, DCC മെമ്പർ പി പൗലോസ്,യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ അജയ് ഷാജി, അഖിൽ സുഭാഷ്, സനൽ, രാകേഷ് കെ ബി, അഭിലാഷ് ബേബി,അബ്ദുൽ റൗഫ് പി. എൻ, വാർഡ് മെമ്പർ ടോണി കുരിയാക്കോസ് , കോൺഗ്രസ്സ് ഭാരവാഹികളായ രഞ്ജൻ ദാമോദരൻ, സോമൻ പുളിയ്ക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment