‘India United’ ; വർഗീയതക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് ക്യാമ്പയിന് ഇന്നു തുടക്കം

വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാനത്തുടനീളം നടത്തുന്ന ക്യാമ്പയിന് ഇന്നു തുടക്കം. “India United” എന്ന പേരിൽ ഇന്നുമുതൽ മുതൽ നവംബർ 14 വരെയാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ഇന്ന് യൂത്ത് കോൺഗ്രസ്സ് പദയാത്ര നടത്തും.ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വാതന്ത്ര്യ സ്മാരകം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് പാദയാത്ര. കെ മുരളീധരൻ എംപി പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഐക്യ സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Comment