Connect with us
inner ad

Kuwait

നവലിബറലിസം കുടുംബ വ്യവസ്ഥ തകർക്കുന്നതെന്ന് ‘ഐവ’ വനിതാ സമ്മേളനം !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐ വ) കുവൈത്ത് “ലിബറലിസം സാമൂഹ്യ വിപത്ത് ” എന്ന തലക്കെട്ടിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു .കെ എ ജി പ്രസിഡൻ്റ് ശരീഫ് പി.ടി. സമ്മേളനം ഉൽഘാടനം ചെയ്തു.മനുഷ്യ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ് കുടുംബ വ്യവസ്ഥയിൽ അധിഷ്ടിതമാണെന്നും അത് തകർക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് നവ ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ ശരീഫ് പി ടി പറഞ്ഞു.
ഐവ പ്രസിഡൻ്റ് മഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. കുടുംബത്തിന്റെയും, സദാചാരത്തിന്റെയും തകർച്ചയിലേക്ക് വഴി തെളിക്കുന്ന , സാംസ്ക്കാരിക അടിത്തറക്ക് തുരങ്കം വെക്കുന്ന നവ ലിബറൽ, സംസ്ക്കാരങ്ങളെ തിരിച്ചറിഞ്ഞ്, അതിൽ ചാഞ്ഞ് പോവാതെ, പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ധാർമിക കരുത്ത് നേടി എടുക്കണമെന്ന് അധ്യക്ഷ ഓർമിപ്പിച്ചു.

സമ്മേളനത്തിൽ ജമാ അത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സി.വി ജമീല ടീച്ചർ, എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വക്കറ്റ് ഫാത്തിമ തഹ്ലിയ, സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിഡോക്ടർ സോയ ജോസഫ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. മോട്ടീവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ഫാത്തിമ ശബരിമാല ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുടുംബഘടന സംവിധാനിച്ച ദൈവത്തിൻ്റെ നിയമങ്ങൾ തിരസ്ക്കരിക്കുന്ന ലിബറലിസം സമാധാന പൂർണമായ കുടുംബ ജീവിതത്തിന് ഭീഷണിയാണെന്നും വീടകങ്ങളിൽ ഇത്തരം വിഷയങ്ങളുടെ ചർച്ച നടക്കുന്നത്കുട്ടികളിൽ അവബോധം സൃഷ്ടി ക്കുന്നതിനു സഹായകരമാവുമെന്നുംജമീല ടീച്ചർ ഉണർത്തി.

കലാലയങ്ങൾ കൈയ്യടക്കിയ അരാജകത്വവും ലഹരി മാഫിയയും ലിബറലിസത്തിൻ്റെ മറ്റൊരു മുഖമാണെന്നും അതിരു കടന്ന നവ ലിബറലിസം പുതു തലമുറയെ ഉൾക്കാമ്പില്ലാത്ത ജനതയാക്കി മാറ്റുമെന്നും ലിബറലിസത്തിന് ധാർമികതയ്പ്പുറം ചില രാഷട്രീയ മാനങ്ങൾ കൂടിയുണ്ടെന്നും കോളേജ് അധ്യാപിക കൂടിയായ ഡോക്ടർ സോയ ജോസഫ് ചൂണ്ടിക്കാട്ടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മതങ്ങളെയും മൂല്യങ്ങളെയും നിരാകരിക്കുന്ന ലിബറലിസം ഫാഷിസത്തോളം തന്നെ അപകടകരമാണെന്നും അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ തന്നെയാണ് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്യത്തെ കൈയ്യേറുന്ന സങ്കുചിത ചിന്താഗതിക്കാരെന്നും പ്രഭാഷകയായ ഫാത്തിമ തഹ്ലിയ പറഞ്ഞു.

ജുബീന സനോജ് ,ആയിഷ ഷംന, സിമി അക്ബർ തസ്‌നീം അലി അക്ബർ ഫെമിന അഷ്‌റഫ് ,നാജിയ, നിഷിദ എന്നിവർ അവതരിപ്പിച്ച തീം സോങ്ങ് , ഗേൾസ് വിങ് കുട്ടികളായ ഹന നിഷാദ്, ഇഫാഹ് അഫ്‌താബ്‌ ,ഇൽഹാം മെഹെക് ഷാഹിദ്,ഹന ശരീഫ് സുൽഫ മറിയം അനീസ്, സുഹ ഫാത്തിമ
അനിസുൽ ആതൂഫാ, ഹംന ആയിഷ എന്നിവർ
ചേർന്നൊരുക്കിയ സംഗീതശില്പം, കുട്ടികളുടെ വിനോദത്തിനായി ഒരുക്കിയ കിഡ്സ് സോൺ എന്നിവ സമ്മേളനത്തിൻ്റെ മറ്റ് ആകർഷകങ്ങൾ ആയിരുന്നു.നവാൽ ഫർഹീൻ,അഫ്സില ഷാഹിദ് |ഖുർആനിൽ നിന്ന് ‘ അവതരിപ്പിച്ചു. ഐവ ജനറൻ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ആശാ ദൗലത്ത് സ്വാഗതവും സെക്രട്ടറി സൂഫിയാ സാജിദ് നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സംഗീത ശിൽപം അണിയറ ശില്ലികളിലൊരാളായ നിഷാദ് ഇളയതിനും
സമ്മേളന ലോഗോ ആയി തിരഞ്ഞെടുക്കപ്പെടുക്കപ്പട്ട ലോഗോ മൽസരത്തിലെ വിജയി ഹുദ അബ്ദുല്ലക്കും മൊമൻ്റോകൾ നൽകി .

കെഐജി വൈസ് പ്രസിഡന്മാരായ ഫൈസൽ മഞ്ചേരി,സക്കീർ ഹുസൈൻ തുവ്വൂർ, ,ജനറർ സെക്രട്ടറി ഫിറോസ് ഹമീദ് , യൂത്ത് ഇൻഡ്യ പ്രസിഡൻറ് മെഹ്നാസ് മുസ്തഫ, അസിസ്റ്റൻ്റ് പ്രോഗ്രാം കൺവീനർ സമിയ ഫൈസൽ, ഐവ വൈസ് പ്രസിഡൻറുമാർ വർദ അൻവർ ,നജ്മ ശരീഫ് , ട്രഷറർ സബീന റസാഖ് , ഹഫ്സ ഇസ്മാഈൽ, ശുജാഅത്ത് റിശ്ദിൻ, സജ്ന സുബൈർ എന്നിവരും വേദിയിൽസന്നിഹിതരായിരുന്നു. കുവൈത്തിലെ വിവിധ വനിതാ സംഘടനാ പ്രതിനിധികൾ ആയസഫിയ സിദ്ദീഖ്, സലീന, റാഫിയ അനസ് , റസീന മുഹിയുദ്ദീൻ, ഉഷ ദിലീപ്,അനീജ, സീനത്ത് യാക്കൂബ്, ഡോക്ടർ ആനി വത്സൻ തുടങ്ങിയപ്രമുഖരും സമ്മേളനത്തിൽ സംബന്ധിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെഫാക് ഫ്രണ്ട് ലൈൻ ടൂർണമെന്റ് ‘ഫോക് ‘ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

Published

on

കുവൈറ്റ് സിറ്റ് : കേഫാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്തർജില്ലാ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഫോക് കണ്ണൂർ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. മിഷ്റഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫോക്ക് ഭാരവാഹികളും കളിക്കാരും പങ്കെടുത്തു. മെയ്‌ 10 വരെ നടക്കുന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ് സോക്കർ വിഭാഗങ്ങളിൽ ആയി ഫോക്ക് ടീം മത്സരിക്കുന്നുണ്ട്. ഫോക് ഭാരവാഹികളും കളിക്കാരും അണിനിരന്നു പ്രക്ഷണം നിർവ്വഹിച്ച ശേഷം പ്രസിഡന്റ് ലിജീഷ് കളിക്കാർക്ക് ജേഴ്‌സി നേരിട്ട് കൈമാറുകയുണ്ടായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

എലത്തൂർ അസ്സോസിയേഷൻ സ്നേഹ സംഗമം സംഘടിപ്പിച്ചു.

Published

on

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ സ്നേഹ സംഗമം 2024 സംഘടിപ്പിച്ചു. ഏപ്രിൽ 18, 19 വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ കബദ് റിസോർട്ടിൽ ആയിരുന്നു ഈ വർഷത്തെ സ്നേഹ സംഗമം സംഘടിപ്പിച്ചത്. പ്രസിഡന്റ് യാക്കൂബ് എലത്തൂരിന്റെ അദ്ധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച സ്നേഹ സംഗമം 2024 ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ റഫീഖ് എൻ, കൺവീനർ അബ്ദുൽ അസീസ് എം, മുഖ്യരക്ഷാധികാരി നാസർ എം കെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജോയൻ്റ് കൺവീനർമാരായ അർഷദ് എൻ, ആഷിഖ് എൻ ആർ, റദീസ് എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സിദ്ധിഖ് പി, മുനീർ മക്കാരി, ആലിക്കുഞ്ഞി കെ എം, ഇബ്രാഹിം ടി ടി, സുനീർ, യാക്കൂബ് പി, റിഹാബ് എൻ, ആരിഫ് എൻ ആർ, ഷെരീഫ് കെ, ഷെരീദ്, ഒജി, ഫിറോസ് എൻ, ഷഹീൻ എൻ, റഈസ് എ, ശിഹാബ് കെ ടി, സിദ്ധിഖ് എൻ, ശിഹാബ് വി കെ എന്നിവർ വിവിധ മത്സരങ്ങളും പരിപാടികളും നിയന്ത്രിച്ചു. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അസ്‌ലം കെ, ഫൈസൽ എൻ, അൻവർ ഇ, ഇക്ബാൽ എൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കലാ കായിക മത്സരങ്ങളും വിനോദ പരിപാടികളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും സ്നേഹസംഗമത്തിൽ പങ്കെടുത്തു രജിസ്ട്രേഷൻ നടത്തിയവർക്ക് നറുക്കെടുപ്പിലൂടെവിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

സ്നേഹ സംഗമം വമ്പിച്ച വിജയമാക്കിത്തീർത്ത പ്രോഗ്രാം ചെയർമാൻ റഫീഖ് എൻ, കൺവീനർ അബ്ദുൽ അസീസ് എം എന്നിവർക്കും, ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് പ്രോഗ്രാം ചെയർമാൻ മുഹമ്മദ് അസ്‌ലം കെ, കൺവീനർ മുനീർ മക്കാരി എന്നിവർക്കും, മാർച്ചിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രോഗ്രാം ചെയർമാൻ റദീസ് എം എന്നിവർക്കുമുള്ള മെമന്റോയും ഉപഹാരങ്ങളും വിതരണം ചെയ്തു . പുതുതായി വനിതാ വിങ് രൂപീകരിച്ചു. പ്രസിഡണ്ട് ആയി സീനത്ത് യാക്കൂബിനെയും ജനറൽ സെക്രെട്ടറി ആയി ഫബിത അസ്‌ലമിനേയും ട്രെഷറർ ആയി ഹസ്‌ന ആഷിഖിനെയും തെരെഞ്ഞെടുത്തു. ട്രെഷറർ സബീബ് മൊയ്തീൻ നന്ദി പ്രകാശിപ്പിച്ചു.

Continue Reading

Kuwait

ഇന്ത്യ – കുവൈറ്റ് രണ്ടാം നിക്ഷേപക മീറ്റ് ഫോർ സീസൺ ഹോട്ടലിൽ നടന്നു

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൌൺസിൽ (ഐ.ബി.പി. സി.) ന്റെ സഹകരണത്തോടെ കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്ഡസ്ട്രി , യൂണിയൻ ഇൻവെസ്റ്റ്മെന്റ് കമ്പനീസ്, കുവൈറ്റ് എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യ – കുവൈറ്റ് രണ്ടാം നിക്ഷേപക മീറ്റ് ഫോർ സീസൺ ഹോട്ടലിൽ നടന്നു. രാജ്‌ജ്യത്തേക്കു കൂടുതൽ നിക്ഷേപകരെ എത്തിക്കുന്നതിനുള്ള എംബസ്സിയുടെ സ്ഥിരതയാർന്ന നടപടികളുടെ ഭാഗമായാണ് രണ്ടാം ഇൻവെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബഹു. ഇന്ത്യൻ അംബാസ്സിഡർക്കു പുറമെ കുവൈറ്റ്ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ശ്രീ ഗാനിം അൽ ഘെനയ്മൻ, ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ശ്രീ സലേഹ് അൽ -സെൽമി, കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ശ്രീ റബാഹ് അൽ റബാഹ്, ഇന്റർനാഷണൽ ഫിനാൻഷ്യൽ സെർവീസസ് ചെയർപേഴ്സൺ ശ്രീ കെ രാജരാമൻ,നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്റ്റ്‌സർ ഫണ്ട് ഓഫ് ഇന്ത്യ യുടെ എം. ഡി. യും സി ഇ. ഓ. യുമായ ശ്രീ സൻജീവ്‌ അഗർവാൾ , ഐബിപിസി ചെയർമാൻ ശ്രീ ഗുർവീന്ദർ സിങ് ലാംബ , എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും പ്രത്യക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കും കുവൈറ്റിനും പരസ്പരം സഹകരിച്ചുകൊണ്ടു കൂടുതൽ ഉയരത്തിൽ എത്താനാവുമെന്ന കാഴ്ചപ്പാടോടുകൂടിയാണ് ഈ മീറ്റ്‌ സംഘടിപ്പിച്ചിട്ടുള്ളതെന്നു ബഹു. അംബാസിഡർ ഡോ. ആദർശ് സ്വൈക ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ-കുവൈത്ത് ബന്ധത്തിൻ്റെ അടിസ്ഥാന ശില വ്യാപാരവും വാണിജ്യവുമാണ്. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും ഉള്ള ഇന്ത്യ , നവീകരണത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമായി ഉയർന്ന സാഹചര്യത്തിൽ ഈ മീറ്റ് ന് പ്രസക്തിയേറെയാണ്. 2035- ൽ വികസിത രാജ്യമാകുന്നതിനു ലക്‌ഷ്യം വെച്ചിട്ടുള്ള കുവൈറ്റിനും, 2047-ഓടെ വികസിത രാഷ്ട്രമായി മാറുന്നതിന് ലക്ഷ്യമിട്ടുള്ള ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്കും പരസ്പരം സഹകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവും. കഴിഞ്ഞ ദശകത്തിൽ പ്രതിവർഷം ആറു ശതമാന ത്തിന് മുകളിൽ വളർന്ന ഒരേയൊരു സമ്പദ്‌ വ്യവസ്ഥയും കഴിഞ്ഞ വർഷം 7.2 ശതമാനം ജിഡിപി വളർച്ചയും നേടിയ രജ്ജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തിയും ഇന്ത്യയുടേത് തന്നെ. ഡോ. ആദർശ് സ്വൈക തുടർന്നു. ഗൾഫ് മേഖലയിലെ നിലവിലെ അനിശ്ചിതത്വങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വകവയ്ക്കാതെ ഈ സമ്മേളനത്തിനായി വന്നെത്തിയ വിശിഷ്ടതിഥികളോടും മീറ്റിലെ മുഴുവൻ പങ്കാളികളോടും, ഐബിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടുംബഹു. അംബാസിഡർ നിസ്സീമമായ കൃതജ്ഞത അറിയിച്ചു. നിരവധി കുവൈറ്റി പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ പ്രശസ്തരായ വ്യാപാര വ്യവസായ പ്രമുഖരും പ്രത്യക ക്ഷണിതാക്കളായ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

Continue Reading

Featured