Connect with us
48 birthday
top banner (1)

Kuwait

ഐവ കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈ റ്റ് സിറ്റി : ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ‘ഐവ’ കുവൈത്ത് 20024- 25 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡെന്റായി സെമിയ ഫൈസലിനെയും ജനറൽ സെക്രട്ടറിയായി നജ്മ ഷെരീഫിനെ യും ട്രഷററായി ആശാ ദൗലത്തിനെയും തെരഞ്ഞെടുത്തു. മെഹബൂബ അനീസ്, വർദ അൻവർ (വൈസ് പ്രസിഡന്റുമാർ ) ജൈഹാൻ സജീർ, സജിന സുബൈ ർ(സെ ക്രട്ടിമാർ ), ശുജഅത് റിശ്ദിൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ആയിഷ ഫൈസൽ, സബീന റസാഖ്,ഹഫ്സ ഇസ്മായിൽ, സുമിനിയാസ്, വാഹിദ ഫൈസൽ, ജാസ്മി ൻഷുക്കൂർ എന്നിവരാണ് കേ ന്ദ്ര എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ഇലക്ട്രൽ കോളേജ് യോഗം ചേർന്ന്എക്സിക്യൂട്ടീവ്കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പിന്നീട് എക്സിക്യൂട്ടീ കമ്മിറ്റി ചേ ർന്ന് കേ ന്ദ്ര ഭാരവാഹികളെ തെ രഞ്ഞെ ടുക്കുകയുമാ യി രുന്നു. 2025 ഡിസം ബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കെഐജി പ്രസി ഡന്റ് പി ടി ശരീഫ് ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്എന്നിവർ തെ രഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈറ്റ് അഗ്നിശമനസേനാ പരിശീലനം നേടി മെഡക്സ് മെഡിക്കൽ കെയർ ടീം!

Published

on


കുവൈറ്റ് സിറ്റി : കുവൈറ്റ് അഗ്നി ശമനസേനാ വിഭാഗത്തിന്റെ പ്രെത്യേക പരിശീലനമാർജ്ജിച്ച് ടീം മെഡക്സ് മെഡിക്കൽ കെയർ.
കുവൈറ്റ് ആരോഗ്യ മേഖലയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന മെഡക്സ് മെഡിക്കൽ കെയർന്റെ ഫഹാഹീൽ ഔട്‍ലെറ്റിൽ ആണ് അഗ്നിമനസേനാ വിഭാഗം ക്യാപ്റ്റൻ അഹമ്മദ് മൻസൂർ ബൗഷാഹ്രി, ക്യാപ്റ്റൻ മുഹമ്മദ് വാഹിദ് അസിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ഭയ വിഹ്വലരാവാതെ സമചിത്തതയോടെ നേരിടുന്നതിനുള്ള പരിശീലനമാണ് വിവിധ മാനേജർ, മാനേജ്‌മന്റ് പ്രതിനിധികൾ, ഡോക്ടർമാർ, നഴ്സ്‌മാർ, പറ മെഡിക്കൽ സ്റ്റാഫ്‌, മറ്റു ജീവനക്കാർ എന്നിവർക്ക് ലഭിച്ചത്.

അത്യധികം ഉയർന്ന താപ നിലയുള്ള ഈ സമയത്ത് ഇത്തരം പരിശീലനങ്ങളും ബോധവൽക്കരണങ്ങളും ജീവനക്കാർക്ക് നൽകേണ്ടത് അനിവാര്യമാണെന്നും, സ്വന്തം സുരക്ഷയോ ടൊപ്പം മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാപ്പ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് അഗ്നിമനസേനാ വിഭാഗത്തിന്റെ സഹകരണത്തോടെ ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെതെന്നും മാനേജ്‌മന്റ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

വോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു!

Published

on

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു. ചെയർമാൻ പി.ജി.ബിനുവിന്റെ നേതൃത്വത്തിൽ മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

Advertisement
inner ad

രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി ട്രഷറർ അനീജ രാജേഷ്, വനിതാവേദി സെക്രട്ടറി അജിത.എം.ആർ എന്നിവർ അനുശോചന മർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ്പി ചന്ദ്രൻ സ്വാഗതവും കേന്ദ്ര ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

വിദേശ തൊഴിൽ തട്ടിപ്പ് : രണ്ടു മാസത്തിനകം നടപടി വേണമെന്ന്ഹൈക്കോടതി!

Published

on


കുവൈറ്റ് സിറ്റി : വിദേശ തൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി വേണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ സംസ്ഥാന സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേരളം ഹൈക്കോടതി ഉത്തരവിട്ടു. വിദേശ പഠനത്തിനായി വിദ്യാർത്ഥികളെ അയക്കുന്നതിന്റെയും വിദേശ കുടിയേറ്റങ്ങളുടെയും മറവിൽ വ്യാപകമായ തട്ടിപ്പുകൾ അരങ്ങേറുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രവാസി ലീഗൽ സെൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നത്. നിവേദനത്തിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവാവ് പ്രവാസി സമൂഹത്തിനു ആശ്വാസകരമാണെന്നു പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികളായ ബിജു സ്റ്റീഫൻ, ഷൈജിത്, ചാൾസ് ജോർജ് എന്നിവർ അറിയിച്ചു.

Continue Reading

Featured