Connect with us
48 birthday
top banner (1)

Featured

10 മണി സൈറൺ മുഴങ്ങി, മുഖ്യമന്ത്രി മൗനി ആയി

ഇനി ഒരു കാര്യവും ഇല്ല. പത്തുമണി വരെയാണ് വാർത്ത സമ്മേളനം

Avatar

Published

on

കൃത്യം 10 മണിക്ക് വാർത്താ സമ്മേളനം അവസാനിപ്പിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ, ഇ ഡി അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് പത്തുമണിയായെന്ന് ചൂണ്ടിക്കാട്ടി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

‘ഇനി ഒരു കാര്യവും ഇല്ല. പത്തുമണി വരെയാണ് വാർത്ത സമ്മേളനം. നിങ്ങളല്ലെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവരെ ഞാൻ വേറെ കാണും. അപ്പോൾ പറഞ്ഞോളാം ഇപ്പോൾ നിർത്തുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പോയി എന്ന് പറയാൻ ആണെങ്കിൽ ചോദിക്കാം. ഞാൻ പറയില്ല എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞതാണല്ലോ.നിങ്ങളുടെ വാച്ചിൽ പത്ത് മണി ആയിട്ടുണ്ടാകും, നോക്കിക്കോ. അപ്പോൾ ബാക്കി കാര്യം പിന്നീട്’’.– ഇങ്ങനെയാണ് പിണറായി വിജയൻ പറഞ്ഞവസാനിപ്പിച്ചത്.

Advertisement
inner ad

റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ വ്യക്തമാക്കിയ ശേഷം വിധി ഞെട്ടലുണ്ടാക്കിയെന്ന് പറഞ്ഞു. ഈ ചോദ്യത്തിനുത്തരം പറഞ്ഞുകഴിഞ്ഞപ്പോഴേക്കും 10 മണിയായി. പിന്നീട് സമയത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി ചോദ്യങ്ങൾക്കുത്തരം പറയാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചു.

Advertisement
inner ad

Delhi

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

Advertisement
inner ad

വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തില്‍ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

വയനാടിനെ വിട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയെന്ന് പ്രിയങ്ക ഗാന്ധി

Published

on

ഡല്‍ഹി: വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡല്‍ഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. താന്‍ ഒരു ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു ഡല്‍ഹിയിലെത്തിയപ്പോള്‍ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്.’എയര്‍ ക്വോളിറ്റി ഇന്‍ഡെക്സില്‍ 35 ഉണ്ടായിരുന്ന വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്’ എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.

Advertisement
inner ad

‘ഡല്‍ഹിയിലെ അന്തരീക്ഷ ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരമായി ചെയ്തേ പറ്റൂ.’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാനിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.

Advertisement
inner ad
Continue Reading

Featured

ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും

Published

on


തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.

Advertisement
inner ad
Continue Reading

Featured