ഐടിഐ മ്യൂചല്‍ ഫണ്ട് ഐടിഐ ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു


പുതിയ ഫണ്ട് ഓഫര്‍ 2021 നവംബര്‍ 15 മുതല്‍ നവംബര്‍ 29 വരെ

മുഖ്യസവിശേഷതകള്‍:

·        
ബാങ്കിങ് സാമ്പത്തിക സേവന മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണ് ഐടിഐ ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട്

·          ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ഈ പദ്ധതി

മുംബൈ: ഐടിഐ മ്യൂചല്‍ ഫണ്ട് 2019 ഏപ്രിലിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.  നിക്ഷേപകര്‍ക്കായി 14 മുഖ്യധാരാ മ്യൂചല്‍ ഫണ്ട് പദ്ധതികളും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.  മികച്ച സാമ്പത്തിക പിന്‍ബലമുള്ള പരമ്പരാഗത ബിസിനസ് ഗ്രൂപിന്റെ പിന്തുണയാണ് ഈ എഎംസിക്കുള്ളത്.  ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഭരണക്രമം, ജീവനക്കാര്‍, പ്രവര്‍ത്തനം, അടിസ്ഥാന ചട്ടക്കൂട് തുടങ്ങിയവയുടെ കാര്യത്തില്‍ മികച്ച സംവിധാനങ്ങള്‍ കെട്ടിപ്പടുത്ത് നിക്ഷേപകര്‍ക്ക് സുഗമമായ ദീര്‍ഘകാല നിക്ഷേപ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ എഎംസിക്ക് സാധിച്ചിട്ടുണ്ട്.  2021 ആഗസ്റ്റിലെ കണക്കു പ്രകാരം ഈ ഫണ്ട് ഹൗസ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 2000 കോടി രൂപയില്‍ എത്തിയിട്ടുണ്ട്.

ഐടിഐ മ്യൂചല്‍ ഫണ്ട് ഐടിഐ ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2021 നവംബര്‍ 15 മുതല്‍ നവംബര്‍ 29 വരെയാണ്.  കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.  പ്രദീപ് ഗോഖ്‌ലെ, പ്രതിഭ് അഗര്‍വാള്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍.  എഎംസിയുടെ രണ്ടു വര്‍ഷത്തിലേറെ നീണ്ട യാത്രയില്‍ അവതരിപ്പിക്കുന്ന 15-ാമത് പദ്ധതിയാണിത്.

ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, റേറ്റിങ് ഏജന്‍സികള്‍, പുതിയ ഫിന്‍ടെകുകള്‍ തുടങ്ങി ബാങ്കിങ്, സാമ്പത്തിക സേവന രംഗങ്ങളിലാവും പദ്ധതി നിക്ഷേപം നടത്തുക.

ബാങ്കിങ്, സാമ്പത്തിക സേവന മേഖലയെന്നത് ഇന്ത്യയില്‍ മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുന്ന നിലയിലാണെന്നും കഴിഞ്ഞ ഏതാനും വര്‍ഷമായി തടസങ്ങളില്ലാത്ത വളര്‍ച്ചയാണു കൈവരിക്കുന്നതെന്നും പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചു പ്രഖ്യാപിച്ച് ഐടിഐ മ്യൂചല്‍ ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസറുമായ ജോര്‍ജ്ജ് ഹെബര്‍ ജോസഫ് പറഞ്ഞു.  മികച്ച ഗവേഷണ പിന്‍ബലത്തോടെ നിക്ഷേപകര്

Related posts

Leave a Comment