ഇതിഹാസം : ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട് ; നാളെ പ്രകാശനം ചെയ്യും

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പത് വർഷങ്ങൾ രേഖപ്പെടുത്തുന്ന വീക്ഷണം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന കോഫി ടേബിൾ ബുക്ക് നാളെ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി പ്രകാശനം ചെയ്യും. ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. 250ലേറെ പേജുകളിലായി നൂറിലേറെ പ്രഗൽഭ വ്യക്തികളുടെ അനുഭവക്കുറിപ്പുകളും അതോടൊപ്പം ജീവിത വഴികളും അപൂർവ്വ ചിത്രങ്ങളും കോർത്തിണക്കിയ ബുക്കിന്റെ വില 625 രൂപയാണ്.

Related posts

Leave a Comment