അഥിതികൾക്ക് ‘ഇതിഹാസം’ നൽകി കട്ടപ്പന സർവീസ് സഹകരണ ബാങ്ക്

കട്ടപ്പന:ഇന്ന് പ്രവർത്തനം ആരംഭിച്ച ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം പി ഉൾപ്പെടെ മുഴുവൻ വിശിഷ്ട വ്യക്തികൾക്കും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ച് സോണിയ ഗാന്ധി, പിണറായി വിജയൻ, ഒ രാജഗോപാൽ, എ കെ ആന്റണി,മമ്മൂട്ടി, മോഹൻ ലാൽ,സുഗത കുമാരി, പെരുമ്പടവം ശ്രീധരൻ,പി ടി ഉഷ തുടങ്ങി വ്യത്യസ്ത മേഖലയിലെ പ്രമുഖർ എഴുതിയ ലേഖനങ്ങളും അനുഭവകുറിപ്പുകളും ഉൾപ്പെടുത്തി വീക്ഷണം പുറത്തിറക്കിയ ‘ഇതിഹാസം’ ഉമ്മൻചാണ്ടി- നിയമസഭയിലെ അമ്പതാണ്ടുകൾ എന്ന കോഫീ ടേബിൾ ബുക്ക്‌ ഉപഹാരമായി നൽകി കട്ടപ്പന സർവീസ് സഹകരണ ബാങ്ക്.നീതി അയോഗിന്റെ ദാരിദ്ര്യ സൂചികയിൽ ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിൽ ആണെന്ന റിപ്പോർട്ട് പുറത്തുവരുമ്പോൾ അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കണക്കുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട് ആണെന്നതാണ് വസ്തുത എന്നും, ജനങ്ങൾക്ക് ഇത്രയധികം കരുതൽ നൽകി ജനകീയ പദ്ധതികൾ നടപ്പിലാക്കിയ മറ്റൊരു ഭരണാധികാരിയും കേരളത്തിൽ ഇന്നില്ല എന്നും അതിനാലാണ് അതിഥികൾക്ക് നൽകാൻ ‘ഇതിഹാസം’ തിരഞ്ഞെടുത്തതെന്നും ഡിസിസി വൈസ് പ്രസിഡന്റ്കൂടിയായ ബാങ്ക് പ്രസിഡന്റ് ജോയ് വെട്ടിക്കുഴി പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസക്കുട്ടി കണ്ണമുണ്ട,സിബി പാറപ്പായി,ബാങ്ക് സെക്രട്ടറി റോബിൻ ജോർജ്, വീക്ഷണം ജില്ലാ കോ-ഓർഡിനേറ്റർ മോബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment