ഇതിഹാസം : ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട് ; വയലാർ രവി പുസ്തകം എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന് നൽകി പ്രകാശനം ചെയ്തു

തിരുവനന്തപുരം : നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി, വീക്ഷണം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ‘ഇതിഹാസം- ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്’ പുസ്തകത്തിന്റെ പ്രകാശനം മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന് ആദ്യ പുസ്തകം നൽകി പ്രകാശനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ,പ്രതിപക്ഷനേതാവ് വി ഡി സതീശൻ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി തോമസ് ഐസക്,മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്,സിപി ജോൺ, പി ജെ ജോസഫ്, കെ മുരളീധരൻ എംപി, ബെന്നി ബഹനാൻ എം പി,ഡീൻ കുര്യാക്കോസ്,എംഎൽഎമാർ,കെപിസിസി ഭാരവാഹികൾ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ,കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് തുടങ്ങിയവർ സന്നിഹിതരായി.

Related posts

Leave a Comment