മുൻ സിപിഎം മന്ത്രിക്കുവരെ ആളെ അത്ര പിടിയില്ല ; ജോ ജോസഫിന്റെ പടം മാറി പോസ്റ്റ്‌ ചെയ്തു രാമകൃഷ്ണൻ

കൊച്ചി : തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോ ജോസഫിന്റെ പേര് വന്നതിന് പിന്നാലെ പെയ്മെന്റ് സീറ്റ് ആണെന്ന് ആരോപണം ശക്തമാക്കുകയായിരുന്നു. എന്നാൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ ജോ ജോസഫ് എല്ലാവർക്കും സുപരിചിതൻ ആണെന്ന മറുപടിയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജ് നൽകിയത്. എന്നാൽ ഇത് പാടേ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന പ്രവർത്തിയാണ് മുൻമന്ത്രി ടി പി രാമകൃഷ്ണനെ ഭാഗത്തുനിന്നും ഉണ്ടായത്. പാർട്ടി പ്രഖ്യാപിച്ച ഇടതു സ്ഥാനാർഥിയുടെ ചിത്രത്തിന് പകരം മറ്റൊരു വ്യക്തിയുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ മന്ത്രി ഷെയർ ചെയ്തത്. ഇത് വലിയ ചർച്ചയായതോടെ മന്ത്രി ചിത്രം നീക്കി പകരം മറ്റൊരു ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

Leave a Comment