Connect with us
48 birthday
top banner (1)

Kerala

അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്; വാരവിശേഷം വായിക്കാം

Avatar

Published

on

കൈതോലപ്പായയില്‍ കോടികള്‍ എണ്ണിത്തിട്ടപ്പെടുത്തി ഭദ്രമായി പായ്ക്ക് ചെയ്ത് കാറില്‍ കടത്തിയ സംഭവം വെറുതേ ഒന്നോര്‍പ്പിച്ചതേയുള്ളൂ ശക്തിധരന്‍. പണ്ട് ദേശാഭിമാനിയിലായിരിക്കേ സി പി എമ്മിന് വിഷവൃക്ഷമായി തോന്നുന്ന മനോരമയുടെ അടിവേരറുക്കാന്‍ പാര്‍ട്ടി നിയോഗിച്ച അതേ ശക്തിധരന്‍. അത്രയ്ക്ക് വിശ്വസ്തരെയാണല്ലോ സുപ്രധാന ദൗത്യങ്ങള്‍ പാര്‍ട്ടി ഏല്‍പ്പിക്കാറുള്ളത്. അക്കണക്കിന് ശക്തിധരന്‍ ഇപ്പോഴിത് വിളിച്ചു പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല. ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്ന നേതാവെന്നേ പറഞ്ഞുള്ളൂ. അതിനെയാണ് അപ്പറഞ്ഞത് പിണറായി സഖാവിനെ തന്നെയാണെന്ന് പറഞ്ഞ് ഫാന്‍സുകാര്‍ കോലാഹലം കൂട്ടുന്നത്. കൈതോലപ്പായയില്‍ നോട്ടുകെട്ടുകള്‍ എണ്ണി ക്കെട്ടി വെക്കാന്‍ വി.എസ്. ഗ്രൂപ്പുകാരനായ ശക്തിധരനെ കൂടെ കൂട്ടുമോ എന്ന നിഷ്‌കളങ്കമായ ചോദ്യവും ചോദിക്കുന്നുണ്ട് ഫാന്‍സുകാര്‍. അപ്പറഞ്ഞതിലൊരു ശരിയില്ലേ എന്ന് കേള്‍ക്കുന്നവര്‍ക്കും തോന്നും. പക്ഷെ ശരികേടുണ്ടല്ലോ. പായയില്‍ പണം കെട്ടുന്ന കാലത്ത് വി.എസ്. ഗ്രൂപ്പ് ഉണ്ടായിരുന്നോ സഖാക്കളേ…? ഇല്ലല്ലോ.. അന്ന് വി.എസും പിണറായിയും ഒരു പായയിലായിരുന്നില്ലേ..? പണ്ട് സി ഐ ടി യു പക്ഷത്തെ പാലക്കാട് സമ്മേളനത്തിലൊക്കെ വെട്ടിനിരത്തുമ്പോള്‍ വി എസും പിണറായിയും ഒറ്റക്കെട്ടായിരുന്നു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ വഴിയൊരുക്കിയതും വി.എസ് തന്നെ.
അപ്പോള്‍ പിന്നെ ദേശാഭിമാനിയുടെ പ്രധാന തസ്തികയിലിരിക്കുന്ന ശക്തിധരനെ അന്ന് വി എസ് പക്ഷക്കാരനെന്ന് പറയാമോ? വിഎസും പിണറായിയും ഉള്‍പ്പെട്ട പക്ഷത്തിന്റെ വിശ്വസ്തനായിരുന്നില്ലേ ശക്തിധരന്‍ ?

ശക്തിധരന് പലതും അറിയാം. അതുറപ്പ്. മാളത്തില്‍ നിന്ന് എലികളെ പുകച്ചു ചാടിക്കുന്നതു പോലെയാണ് ശക്തിധരന്റെ ഓരോ സൂചനകളിലും ചുണ്ടെലികളും അത് എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്. കൈതോലപ്പായയില്‍ കോടികള്‍ എണ്ണിത്തിട്ടപ്പെടുത്തി ഭദ്രമായി പായ്ക്ക് ചെയ്ത് കാറില്‍ കടത്തിയ സംഭവം വെറുതേ ഒന്നോര്‍പ്പിച്ചതേയുള്ളൂ ശക്തിധരന്‍. പണ്ട് ദേശാഭിമാനിയിലായിരിക്കേ സി പി എമ്മിന് വിഷവൃക്ഷമായി തോന്നുന്ന മനോരമയുടെ അടിവേരറുക്കാന്‍ പാര്‍ട്ടി നിയോഗിച്ച അതേ ശക്തിധരന്‍. അത്രയ്ക്ക് വിശ്വസ്തരെയാണല്ലോ സുപ്രധാന ദൗത്യങ്ങള്‍ പാര്‍ട്ടി ഏല്‍പ്പിക്കാറുള്ളത്. അക്കണക്കിന് ശക്തിധരന്‍ ഇപ്പോഴിത് വിളിച്ചു പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.
ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല. ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്ന നേതാവെന്നേ പറഞ്ഞുള്ളൂ. അതിനെയാണ് അപ്പറഞ്ഞത് പിണറായി സഖാവിനെ തന്നെയാണെന്ന് പറഞ്ഞ് ഫാന്‍സുകാര്‍ കോലാഹലം കൂട്ടുന്നത്.

Advertisement
inner ad


കൈതോലപ്പായയില്‍ നോട്ടുകെട്ടുകള്‍ എണ്ണി ക്കെട്ടി വെക്കാന്‍ വി.എസ്. ഗ്രൂപ്പുകാരനായ ശക്തിധരനെ കൂടെ കൂട്ടുമോ എന്ന നിഷ്‌കളങ്കമായ ചോദ്യവും ചോദിക്കുന്നുണ്ട് ഫാന്‍സുകാര്‍. അപ്പറഞ്ഞതിലൊരു ശരിയില്ലേ എന്ന് കേള്‍ക്കുന്നവര്‍ക്കും തോന്നും. പക്ഷെ ശരികേടുണ്ടല്ലോ. പായയില്‍ പണം കെട്ടുന്ന കാലത്ത് വി.എസ്. ഗ്രൂപ്പ് ഉണ്ടായിരുന്നോ സഖാക്കളേ…? ഇല്ലല്ലോ.. അന്ന് വി.എസും പിണറായിയും ഒരു പായയിലായിരുന്നില്ലേ..? പണ്ട് സി ഐ ടി യു പക്ഷത്തെ പാലക്കാട് സമ്മേളനത്തിലൊക്കെ വെട്ടിനിരത്തുമ്പോള്‍ വി എസും പിണറായിയും ഒറ്റക്കെട്ടായിരുന്നു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ വഴിയൊരുക്കിയതും വി.എസ് തന്നെ.

അപ്പോള്‍ പിന്നെ ദേശാഭിമാനിയുടെ പ്രധാന തസ്തികയിലിരിക്കുന്ന ശക്തിധരനെ അന്ന് വി എസ് പക്ഷക്കാരനെന്ന് പറയാമോ? വിഎസും പിണറായിയും ഉള്‍പ്പെട്ട പക്ഷത്തിന്റെ വിശ്വസ്തനായിരുന്നില്ലേ ശക്തിധരന്‍ ? ശക്തിധരന് പലതും അറിയാം. അതുറപ്പ്. മാളത്തില്‍ നിന്ന് എലികളെ പുകച്ചു ചാടിക്കുന്നതു പോലെയാണ് ശക്തിധരന്റെ ഓരോ സൂചനകളിലും ചുണ്ടെലികളും പെരുച്ചാഴികളും മാളത്തില്‍ നിന്നു ചാടുന്നത്. ശക്തിധരന്‍ ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല. ചില സൂചനകള്‍ മാത്രം നല്‍കി. പാര്‍ട്ടിയില്‍ ഉള്ള കാലത്തെ നേരനുഭവങ്ങള്‍ പച്ചയായി പറയാതെ ചില സൂചനകള്‍ മാത്രം നല്‍കുമ്പോള്‍ ഈ കഥയിലെ നായകന്‍ ഞാനാണ്, നായിക ഞാനാണ് എന്നൊക്കെ സ്വയമങ്ങേറ്റെടുത്ത് ഓരോരുത്തര്‍ ഇറങ്ങിപ്പുറപ്പെടുന്നു. ശക്തിധരന്‍ പറയുന്നത് വസ്തുതയല്ലെങ്കില്‍ ഇവരൊ ക്കെ എന്തിനിങ്ങനെ വെപ്രാള പ്പെ ടണം..? കൈതോലപ്പായയി ല്‍ പണം പൊതിഞ്ഞു കൊ ണ്ടു പോയതും നക്ഷത്ര ഹോട്ട ലില്‍ പോയതുമൊക്കെ ആരെന്ന് ശക്തിധരന്‍ പറ യാതെ തന്നെ ഞങ്ങളെ ഉദ്ദേ ശിച്ചാണ് ഇതെന്ന് പൊതുസമൂ ഹത്തിനു മുന്നില്‍ പറയുമ്പോ ള്‍ നാണം കെടുന്നത് നിങ്ങള്‍ തന്നെയല്ലേ സഖാക്കളേ.

Advertisement
inner ad

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Kozhikode

റാ​ഗിങ് പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ അഞ്ചംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് കൈമാറി.

Continue Reading

Ernakulam

ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

on

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisement
inner ad
Continue Reading

Featured