Connect with us
48 birthday
top banner (1)

Cinema

ബോക്സ്‌ ഓഫീസ് തൂഫാനാക്കി
“സലാർ”

Avatar

Published

on

തീയേറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ ‘വിനറാ’ എന്നും മലയാളത്തിൽ ‘വരമായി’ എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ്‌ ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. ദേവയായി പ്രഭാസ് വരദയായി പൃഥ്വിരാജ് എന്നിവർ എത്തുന്ന ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്” എന്നാണ് പ്രശാന്ത് നീൽ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്. ക്രിസ്മസ് റിലീസ് എത്തിയ ചിത്രങ്ങളിൽ 3 ദിവസം പിന്നിട്ടു കൊണ്ട് 402+ കോടി കളക്ഷനിൽ ബോക്സ്‌ ഓഫീസിൽ ഏറ്റവും മുന്നിലായി ജൈത്ര യാത്ര തുടരുകയാണ് സലാർ. റെക്കോർഡ് ബ്രേക്കിങ് ആണിത്. കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ഏറെ ജനപ്രീതിയാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.

പ്രഭാസ് നായകനായ ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം 5 ഭാഷകളിലായി(തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ )ഒരുക്കിയിട്ടുള്ളത്. വിജയ് കിരഗാണ്ടർ, കെ. വി. രാമ റാവു ചേർന്നാണ് സലാർ നിർമ്മിച്ചിട്ടുള്ളത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ‘ സലാറിന് ‘ തീയേറ്ററുകളിൽ മികച്ച പിന്തുണയാണ് കിട്ടുന്നത്. ഒരു മെഗാ ആക്ഷൻ ബൂസ്റ്റർ ചിത്രമാണ് സലാർ. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് പ്രശാന്ത് നീൽ.

Advertisement
inner ad

ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ. വമ്പൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisement
inner ad

Cinema

മേഘമൽഹാർ രാഗത്തിൽ മഴ പശ്ചാത്തലമായ മ്യൂസിക്കൽ ആൽബം ‘മഴയേ ‘

Published

on

കോഴിക്കോട്∙ സംവിധായകൻ അരവിന്ദനെയും സുരാസുവിനെയുമൊക്കെ കുട്ടിക്കാലംതൊട്ട് കണ്ടുവളർന്ന ഒരാൾ. എഴുപതാംവയസ്സിൽ അദ്ദേഹം ഒരു മ്യൂസിക്കൽ വിഡിയോയിൽ ക്യാമറയ്ക്കു മുന്നിലെത്തിയത് നായകനായാണ്. അഭിനയിക്കുമ്പോൾ അദ്ദേഹമോർത്തത് അരവിന്ദൻ പണ്ടു പറഞ്ഞുകേട്ട വാക്കുകളാണ്…‘‘ക്യാമറാമാന്റെ കയ്യിലെ മെറ്റീരിയലാണ് അഭിനേതാവ്. സ്വാഭാവികമായിരിക്കണം പെരുമാറ്റം.’’കഴി‍ഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മഴയേ’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് വെങ്കിടേഷ് മനോഹർ എന്ന എഴുപതുകാരൻ നായകനായെത്തിയത്.

1954 ഓഗസ്റ്റ് ഏഴിനു ജനിച്ചയാളാണ് വെങ്കിടേഷ്.കുട്ടിക്കാലത്ത് കോഴിക്കോട് നഗരത്തിൽ പാരഗൺ‍ ഹോട്ടലിനു സമീപത്താണ് മനോഹറും കുടുംബവും താമസിച്ചിരുന്നത്. അന്ന് പാരഗൺ ഹോട്ടലിനുമുകളിൽ ലോഡ്ജുണ്ട്. മനോഹറിന് പത്തുപന്ത്രണ്ടു വയസ്സുള്ള കാലത്ത് അവിടെയാണ് സംവിധായകൻ അരവിന്ദൻ താമസിച്ചിരുന്നത്. അരവിന്ദന്റെ മുറിയിൽ ആർടിസ്റ്റ് നമ്പൂതിരിയും സുരാസുവുമടക്കമുള്ള കലാകാരൻമാർ ഒത്തുകൂടുമായിരുന്നു. ഉത്തരായണം പോലുള്ള സിനിമകളുടെ ചിന്ത പിറന്നത് ഈ മുറിയിൽവച്ചാണ്. അന്ന് ആ മുറിയിലെ സന്ദർശകനായിരുന്ന വെങ്കിടേഷ് മനോഹർ ഇവരെല്ലാവരുമായും സൗഹൃദമുണ്ടാക്കിയിരുന്നു.പിൽക്കാലത്ത് സംവിധായകൻ ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അഭിനേതാവായെത്തിയ ഹരിയുടെ സഹായിയായി വെങ്കിടേഷ് മനോഹറും കൂടെയുണ്ടായിരുന്നു. അന്നുംഇന്നും നല്ല സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മനോഹർ. പല ഭാഷകളിലുള്ള കലാമൂല്യമുള്ള സിനിമകൾ കാണുന്നയാളാണ്. നല്ല വായനക്കാരനുമാണ്.മുതിർന്നപ്പോൾ പൈ ബുക്സിൽ ജീവനക്കാരനായി. അക്കാലത്ത് കുഞ്ഞുണ്ണി മാഷും പുനത്തിൽ കുഞ്ഞബ്ദുല്ലയുമടക്കമുള്ളവരുമായി സൗഹൃദത്തിലായി. മൾബറി ബുക്സ് ഉടമയും കവിയുമായ ഷെൽവിയടക്കമുള്ളവരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. നിലവിൽ മലയാള മനോരമയുടെ സർക്കുലേഷൻ വിഭാഗത്തിലാണ് മനോഹർ ജോലി ചെയ്യുന്നത്.

Advertisement
inner ad

മഴയുടെ പശ്ചാത്തലത്തിൽ മേഘമൽഹാർ രാഗത്തിൽ ഒരുക്കിയ ചെറിയൊരു ആൽബം സോങ്ങാണ് ‘മഴയേ’. വിരഹം സൃഷ്ടിക്കുന്ന ശൂന്യതയാണ് പാട്ടിൽ കേൾവിക്കാരനെ കാത്തിരിക്കുന്നത്.കോഴിക്കോട് മുഖദാർ സ്വദേശിയായ യുവ ഗായകൻ അഹമ്മദ് ജംഷീദാണ് പാട്ട് പാടിയത്. വിവിധ മ്യൂസിക്കൽ ആൽബങ്ങളിലൂടെ ശ്രദ്ധേയനാണ് അഹമ്മദ് ജംഷീദ്.മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ മിത്രൻ വിശ്വനാഥാണ് പാട്ടെഴുതിയത്. കോഴിക്കോട് സിറ്റിപൊലീസിലെ പൊലീസുകാരനും സംഗീതജ്ഞനുമായ പ്രശാന്ത് മൽഹാറാണ് സംഗീതസംവിധാനം നിർവഹിച്ചത്. തൃശൂർ സ്വദേശിയായ സംഗീതജ്ഞൻ എഡ്വിൻ ജോൺസണാണ് പാട്ടിന് പശ്ചാത്തല സംഗീതമൊരുക്കിയത്. പൂർണമായും സാംസങ് എ 53 എന്ന മൊബൈൽഫോണിൽ ചിത്രീകരിച്ചതാണ് മഴയേ എന്ന പാട്ട്.

Advertisement
inner ad
Continue Reading

Cinema

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരി തൊടുപുഴ സ്റ്റേഷനിലെത്തി

Published

on

തൊടുപുഴ: ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ജയസൂര്യ അപമാനിച്ചെന്ന കേസിൽ പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്‌മാൻ’ സിനിമയുടെ സെറ്റിൽ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി. പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. ഇതിന്റെ എഫ്ഐആർ തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. നേരത്തേ, സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Cinema

നടൻ വി പി രാമചന്ദ്രൻ അന്തരിച്ചു

Published

on

സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ മാധവൻ കെ (ബിസിനസ്‌, ദുബായ് ). ശിവസുന്ദർ (ബിസിനസ്‌, ചെന്നൈ). മറ്റ് സഹോദരങ്ങൾ പ വി.പി.മനോമോഹൻ, വി.പി.വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്പവേണി.

Continue Reading

Featured