സ്വാതന്ത്ര്യത്തിന്റെ പകിട്ടിന് ഭംഗം വരാതെ അടുത്ത തലമുറക്ക് കൈമാറണം – ഉമ്മൻ ചാണ്ടി

മനാമ : സ്വാതന്ത്ര്യ സമര സേനാനികൾ എല്ലാം നഷ്ടപ്പെടുത്തിയും, ജീവൻ ത്യജിച്ചും നേടിത്തന്ന സ്വാതന്ത്ര്യത്തിന് ഒരു കോട്ടവും സംഭവിക്കാതെ, പകിട്ടിന് ഭംഗം വരാതെ അടുത്ത തലമുറക്ക് കൈമാറും എന്ന പ്രതിജ്ഞ എടുക്കാൻ നമ്മൾ തയ്യാർ ആകണം. നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം നമ്മളായിട്ട് നേടിയത് അല്ല, സ്വാതന്ത്ര്യ സമര സേനാനികൾ അനുഭവിച്ച ബുദ്ധിമുട്ടുകളുടെയും, ത്യാഗത്തിന്റെയും ഒരു അംശം പോലും നമ്മൾക്ക് അനുഭവിക്കേണ്ടി വരുന്നില്ല, ഈ സ്വാതന്ത്ര്യം അടുത്ത തലമുറക്ക് കൈമാറുവാൻ നമ്മൾ ബുദ്ധിമുട്ടുകൾ സഹിക്കുവാൻ തയാറാകണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനങ്ങളുടെ അവകാശങ്ങൾ പിച്ചി ചീന്തുന്നു.നമ്മുടെ രാജ്യം നേടിയ സ്വാതന്ത്ര്യത്തിന്റെ ഉന്നതമായ മാനദണ്ഡങ്ങൾ പൂർണ്ണമായും അംഗീകരിക്കാതെ ഭരണം നടത്തുന്ന ആളുകളാണ് രാജ്യം ഭരിക്കുന്നത്. വേദനിപ്പിക്കുന്ന സംഭവങ്ങൾ ആണ് ഓരോ ദിവസവും രാജ്യത്ത് നടക്കുന്നത്.
രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഭക്ഷ്യധന്യങ്ങൾക്ക് വിദേശരാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടേണ്ടിവന്ന സാഹചര്യം ആയിരുന്നു. അവിടെ നിന്ന് ആരംഭിച്ച നമ്മൾ അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാക്കി.രാജ്യത്തെ ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുകയും, വർഷങ്ങളോളം ഉപയൊഗിക്കുന്നതിന് സംഭരിച്ചു വയ്ക്കുകയും, ബാക്കി കയറ്റുമതി ചെയ്തു വരുന്നു. വ്യവസായ രംഗത്ത് നമ്മൾ ഒന്നും അല്ലായിരുന്നു, നമ്മൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു.
സൈക്കിൾ യുഗത്തിൽ നിന്ന് സ്‌പേസ് യുഗത്തിലേക്ക് മറുവാൻ നമുക്ക് സാധിച്ചു. മറ്റു രാജ്യങ്ങളോട് കിടപിടിക്കാവുന്ന നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു.
റേഡിയോ രംഗ് ന്റെ സഹകരണത്തോടെ,
ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം ആശംസിച്ചു,ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കെ എം സി സി ആക്ടിങ് പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം, ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ്,ഒഐസിസി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ്‌ രവി കണ്ണൂർ, മാത്യൂസ് വാളക്കുഴി,രവി സോള,ഇബ്രാഹിം അദ്ഹം,ഷാജി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ബി എഫ് സി യുടെ സഹകരണത്തോടെ പ്രമുഖ കലാകാരൻ ദിനേശ് മാവൂർ അവതരിപ്പിച്ച സാന്റ് ആർട്ടിലൂടെ സ്വാതന്ത്ര്യ സമര സേനാനികളെയും, സ്വാതന്ത്ര്യ സമര മുഹൂർത്തങ്ങളെയും അവതരിപ്പിച്ചു.രാജീവ് വെള്ളിക്കൊത്ത്, രവി മാരെത്ത് എന്നിവർ അവതാരകർ ആയിരുന്നു.

Related posts

Leave a Comment