ആം ആദ്മിയിൽ നിന്നും 4 എംഎൽഎമാർ ഉടൻ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്

ചണ്ഡീഗഡ്: പാർട്ടി പ്രതീക്ഷകൾ ഉയർത്തി കോൺഗ്രസിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ആം ആദ്മിയുടെ ബട്ടിൻഡയിലെ എംഎൽഎ കോൺഗ്രസിൽ ചേർന്നിരുന്നു. ഇപ്പോഴിതാ 5 ആം ആദ്മി എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക് ചേരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.ആം ആദ്മി ബട്ടിൻഡ റൂറൽ എംഎൽഎയും വനിതാ നേതാവുമായ രൂപീന്ദർ കൗർ റൂബിയായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. ആം ആദ്മി പാർട്ടി കൺവീനർ കെജ്‌രിവാളിന്റെ അവകാശവാദത്തിന് വിരുദ്ധമായി യഥാർത്ഥ അർത്ഥത്തിൽ ‘ആം ആദ്മി’യുടെ പാർട്ടി കോൺഗ്രസ് ആണ് എന്നായിരുന്നു രാജിക്ക് പിന്നാലെ രൂപീന്ദർ കൗർ പ്രതികരിച്ചത് പഞ്ചാബിൽ ഇത്തവണ അട്ടിമറി ഉണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്ന ആം ആദ്മിയെ സംബന്ധിച്ച്‌ കനത്ത പ്രഹരമായിരുന്നു രൂപീന്ദർ കൗറിന്റെ രാജി. എന്നാൽ രൂപീന്ദറിന് പിന്നാലെ മറ്റ് നാല് എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക് ഉടൻ ചേക്കേറിയേക്കുമെന്നാണ് സൂചന. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment