ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്ന രീതി ശരിയല്ല ; മുല്ലപെരിയാർ മരമുറി വിഷയത്തിൽ ഇടഞ്ഞ് കാനം രാജേന്ദ്രൻ

ഇടുക്കി: മുല്ലപെരിയാറിന് സമീപം മരം മുറിക്കുന്നതിനായി തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് സർക്കാർ പരിശോധിച്ച്‌ നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രൻ .മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് ഗൗരവമായ വിഷയമാണ് സിപിഐ ചൂണ്ടിക്കാട്ടി. ഇത് കേരളത്തിന്റെ പ്രധാന വിഷയമാണെന്നും മുല്ലപെരിയാർ വിഷയത്തിൽ സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment