സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കുന്നത് അപകടകരം : അഡ്വ. ആസഫ് അലി

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി ക്കെഴുതിയ കത്തിൽ സർവകലാശാലകളെ സർക്കാർ രാഷ്ട്രീയവത്കരിക്കുന്നതായി തുറന്നെഴുതിയതായി മാധ്യമ വാർത്തകൾ അതീവ ഗുരുതരമാണെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആസഫ് അലി.സർവകലാശാലകളെ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ സമ്മതിക്കാതെ രാഷ്ട്രീയ ഇടപെടലുകൾക്ക് വഴിയൊരുക്കിയത് ഫലം വളരെ ആപത്കരമാണ് . കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ക്കു പാർട്ടി താല്പര്യം മാത്രം കണക്കിലെൽടുത്താണ് എല്ലാ നിയമ വ്യവസ്ഥകളെയും ലംഘിച്ചു കാലാവധി നീട്ടികൊടുത്ത്. അതിനു സമ്മതം മൂളിയതും വരയിട്ടസ്ഥലത്തു ഒപ്പിട്ടു നിയമവിരുദ്ധമായ നിയമനം ശരിവെച്ചതും ഈ ഗവർണ്ണർ ആണ് . കാലടി സർവരകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി പാനൽ സമർപ്പിക്കുന്നതിന് പകരം ഒരു പേര് നൽകി ഗവർണ്ണർ ക്കു നിയമനത്തിന് അനുമതി തേടുക എന്ന് വെച്ചാൽ നിയമനാധികാരം ഗവർണ്ണർ ൽ നിന്നും സെർച്ച് കമ്മിറ്റി കവർന്നെടുത്തു വെന്നാണ്. അർഥം. കേരളം സർവകലാശാല യിലെ രാഷ്ട്രീയ ഇടപെടലുകൾ മൂർച്ഛിച്ചതിന്ടെ ഫലമാണ് ചോദ്യക്കടലാസും ഉത്തര കടലാസും ക്രിമിനൽ കേസിലെ എസ എഫ് ഐ കാരനായ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്. ആ കേസ് ഇൻവെസ്റ്റിഗേഷൻ എവിടെ എത്തി എന്ന് ആർക്കും അറിയില്ല . മന്ത്രി ജലീൽ തോറ്റവരെ ജയിപ്പിക്കുവാൻ ഒന്നാം പിണറായി സർകാലത്തു നടത്തിയ ഹീനമായ നടപടി ഏറെ കുപ്രസിദ്ധമായിരുന്നു.
ഭരണഘടന അനുസരിച്ചു ഗവർണ്ണർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ മന്ത്രിമാരെ പ്രോസിക്യൂട്ട ചെയ്യാൻ അനുമതി നൽകുന്നതിലും സ്വയം ഭരണ സ്ഥാപനങ്ങളിലെ ചാൻസിലർ എന്ന നിലയിലും ഗവർണ്ണർ മന്ത്രിസഭയുടെ ഉപദേശം കേൾക്കാതെ തന്നിൽ അർപ്പിതമായ വിവേചനാധികാരം ഉപയോഗിച്ചു പ്രവർത്തിക്കണം എന്നാണ് നിയമം . മുൻകാലങ്ങളിലെ കേരള ഗവർണ്ണർ മാർ ജ്യോതി വെങ്കടാചലം ,ഗവായ് എന്നിവർ ഈ വിവേചനം ഉപയോഗിച്ചവരായിരുന്നു . പിണറായി വിജയനെ ലാവ്‌ലിൻ കേസിൽ വിചാരണ ചെയ്യുവാൻ അനുമതി നൽകരുതെന്ന് മന്ത്രിസഭാ ശുപാർശ ചെയ്തിട്ടും ഗവർണ്ണർ ഗവായ് അനുമതി നൽകിയ കീഴ്വഴക്കം ഉണ്ടായി . അതിനെതിരെ പിണറായി സുപ്രീം കോടതിയിൽ പോയിട്ടും ഗവർണ്ണർ റെ നടപടി ശരിവെക്കുകയാണുണ്ടായത് . 1980 ൽ നായനാർ സർക്കാർ കേരളം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയി നൽകിയ പേര് തള്ളിക്കൊണ്ടായിരുന്നു ഗവർണ്ണർ ജ്യോതി വെങ്കടചെല്ലാം ഡോക്ടർ എ യു വര്ഗീസ് എന്ന പണ്ഡിതനെ വൈസ് ചാൻസലർ ആയി നിയമിച്ചിട്ടുണ്ടായിരുന്നത് . ഈ വസ്തുതകൾ അറിയാതെ മുഖ്യ മന്ത്രി യോട് തന്ടെ അധികാരം നിങ്ങള്ക്ക് തരാം ഓർഡിനൻസ് എഴുതി കൊണ്ട് വരൂ ഒപ്പിട്ടു തരാം എന്ന് പറയുന്നത് കേട്ട് കേൾവി യില്ലാത്ത്തതാണ് . ഭരണഘടനാ വ്യവസ്ഥ ചെയ്യുന്ന അധികാരങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഗവർണ്ണർ വിവര ദോഷിയായ മുഖ്യ മന്ത്രി യോട് പരിതപിക്കുന്നു വളരെ ലജ്ജാകരമാണ് . ഗവർണ്ണർ ഉന്നതമായ ഭരണഘടനാ മൂല്യങ്ങൾ കാത്തു സംരക്ഷിക്കേണ്ട സംരക്ഷകൻ എന്ന പദവി വിസ്മരിക്കരുത് .
സർവകലാശാലകളുടെ നിയന്ത്രണം പാർട്ടി ഏറ്റടുത്തൽ നാളെ വ്യാജ ബിരുദങ്ങൾ , വ്യാജ ബിരുധാരികൾ ഭരിക്കുന്ന പാർട്ടികൾക്കുണ്ടാവും അല്ലെങ്കിൽ ഉണ്ടാക്കും എന്നർത്ഥം . ഇത്തരം വ്യാജ ബിരുദം നേടി വരുന്ന ഡോക്ടർമാരും എഞ്ചിനീയർ മാറും വകീലാന്മാരും നാളെകളിൽ രാജ്യത്തുണ്ടാക്കുന്ന ആപത്തുകൾക്കു നാം സാക്ഷിയാകും , തീർച്ച.
.യൂണിവേഴ്സിറ്റികൾ സ്വതന്ത്ര മയിരിക്കണം എന്ന് നിഷ്കർശിച്ചൊരു മുഖ്യ മന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു. അത് ഇ. എം.എസ് ആയിരുന്നു. അന്നത്തെ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സാമുവേൽ മത്തായി ഇ.എം.എസ് നേ കാണാൻ സമയം ചോദിച്ചപ്പോൾ, മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് വൈസ് ചാൻസലർ മുഖ്യമന്ത്രിയെ കാണാൻ വരരുത്,മുഖ്യ മന്ത്രി വൈസ് ചാൻസലറെ കണ്ടിരിക്കും എന്നായിരുന്നു. ഈ.എം.എസിൻ്റെ കീഴ്‌വഴക്കം പിണറായി ഓർമ്മിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു

Related posts

Leave a Comment