‘ചരിത്രത്തിലൊരിക്കലും എസ്എഫ്ഐ കൊലപാതകങ്ങളിൽ പ്രതിസ്ഥാനത്ത് വന്നിട്ടില്ലെന്നത് പെരുംനുണ’ ; വാസ്തവം തുറന്നുകാട്ടി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : ഇടുക്കിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടയിൽ എസ്എഫ്ഐ പ്രവർത്തകൻ മരണപ്പെട്ടതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും എസ്എഫ്ഐ പ്രവർത്തകർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും എസ്എഫ്ഐ കൊലപാതകങ്ങളിൽ പ്രതിസ്ഥാനത്ത് വന്നിട്ടില്ലെന്നും ഉള്ള പ്രചരണങ്ങൾ നടക്കുകയാണ്. ഇതിന്റെ യഥാർത്ഥ വാസ്തവം തുറന്നുകാട്ടി ആശിഷ് ജോസ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ചരിത്രത്തിൽ ഒരിക്കലും എസ്എഫ്ഐ ഒരു കൊലക്കേസിൽ പോലും പ്രതിസ്ഥാനത്ത് വന്നിട്ടില്ലായെന്ന പെരുംനുണ പ്രചാരണത്തിന്റെ സത്യവാസ്ത:

രാഷ്ട്രീയ കൊലപാതകങ്ങൾ ഓരോന്നും മനസാക്ഷിയെ
പിടിച്ചു ഉലക്കുന്നതും ഒരു ജനാധിപത്യ സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. രാഷ്ട്രീയ കൊലപാതകങ്ങളെ ചെറുത്ത് നിൽക്കേണ്ടത് ഏത് പാർട്ടിയാണ് കൂടുതൽ ആളുകളെ കൊന്നതെന്നു നിരത്തിയ സ്‌കോർകാർഡ് ഉയർത്തിയുള്ള സെക്റ്റെറിയൻ ചിന്താഗതി കൊണ്ടല്ല മറിച്ചു കൺസ്ട്രേക്ടിവ് ചർച്ചകളും ശരിയുടെ പക്ഷത്ത് നിന്നുള്ള രാഷ്ട്രീയം സംസാരിച്ചു കൊണ്ടും ആകണം. അതിന് സാധിക്കാതെ പോകുന്നത് കൊണ്ടാണ്‌ സിപിഎമ്മിനുവേണ്ടി ബോംബ് നിർമ്മാണം നടത്തുമ്പോൾ ഉണ്ടായ അപകടത്തിൽ ബോംബ്‌ പൊട്ടിത്തെറിച്ചു 2015 ജൂൺ 7 ന് മരണപ്പെട്ട സുബീഷു, ഷൈജു എന്നിങ്ങനെയുള്ള ക്രിമിനലുകളുടെ മരണം പോലും മാർക്സിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ധീരരക്തസാക്ഷി ലിസ്റ്റിൽ ഫാഷിസത്തെ പ്രതിരോധിക്കുന്ന പ്രവർത്തനിടയിൽ കൊലപ്പെടുവെന്നെല്ലാം ഗോപ്യമായി എഴുതി രക്തസാക്ഷി ലിസ്റ്റ് നീട്ടാൻ തോന്നുന്നത്. ഏത് കാരണം കൊണ്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ ആയാലും അവയെ യാതൊരുവിധ ന്യായികരണങ്ങളുമില്ലാതെ അപലപിക്കുകയാണ് വേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ ഒപ്പം പ്രായപൂർത്തി ആകാത്ത പിഞ്ചുബാലകരെ പോലും കൊന്നു തള്ളിയ എസ്എഫ്ഐയുടെ നിഷ്ഠുരമായ ആക്രമണ രാഷ്ട്രീയ ചരിത്രത്തെ ന്യായികരിക്കാൻ എസ്എഫ്ഐയുടെ കൊലക്കത്തിയ്ക്ക് ഇരയായി മരണപ്പെട്ട മനുഷ്യരുടെ ചരിത്രത്തെ പോലും വിസ്മരിച്ചു പാർട്ടിയെ ന്യായികരിക്കാൻ ഗീബൽസിയൻ നുണകൾ ഇറക്കുന്നവരെ പ്രതിരോധിക്കേണ്ടതും ഒരു പൊളിറ്റിക്കൽ റേസ്പൊൻസിബിലിറ്റി ആയി കാണുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളെ ഇല്ലായ്മ ചെയ്യേണ്ട ഏകപക്ഷീയമായി ഏതെങ്കിലും ചരിത്രങ്ങളെ മറച്ചു വെച്ചു ന്യായികരണങ്ങൾ നിരത്തിയല്ല മറിച്ചു തങ്ങൾക്ക് പറ്റിപ്പോയ തെറ്റുകളെ ഓരോ രാഷ്ട്രീയ പ്രസ്താനവും ഏറ്റുപറഞ്ഞു, ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ടുള്ള കലക്ടീവ് മുന്നേറ്റത്തിലൂടെയാണ് പരിഹാരം ഉണ്ടാകേണ്ടതെന്നാണ് എന്റെ ചിന്ത.

കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയോ അവരുടെ പോഷക സംഘടനകളായ ഡിവൈഎഫ്ഐയോ എസ്എഫ്ഐയോ ഭാഗമായി നടത്തിയ കൊലപാതകങ്ങളും ആക്രമണ പരമ്പരകളും ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ ഉൾകൊള്ളിക്കാൻ സാധിക്കുന്നതിലും വളരെയധികം കൂടുതലാണ്. എങ്കിലും ഒരൊറ്റ കൊലപാതക കേസിൽ പോലും തങ്ങള് പ്രതിസ്ഥാനത്ത് വന്നിട്ടില്ലായെന്ന പച്ചക്കള്ളം SFIയുടെ ദേശീയാദ്ധ്യക്ഷൻ മുതൽ അവർക്കുവേണ്ടി കൊലക്കത്തിയെടുത്ത സഖാവ് ആകാശ് തില്ലങ്കേരി വരെയുള്ള പാർട്ടി നേതാക്കളും അനുഭാവികളും ആവർത്തിക്കുന്നത് കൊണ്ട് എസ്എഫ്ഐ ഭാഗമായതും കേരളത്തിൽ ഏറ്റവുമധികം കോളിളക്കം സൃഷ്‌ടിച്ചതുമായ ചുരുക്കം ചില കൊലപാതകങ്ങളുടെ ലിസ്റ്റ് ഒപ്പം ചേർക്കുന്നു:

1) ആലപ്പുഴ മുഹമ്മദൻ ഹൈസ്‌കൂളിലെ പത്താം വിദ്യാർത്ഥി ആയിരുന്ന റഷിദ് എന്ന പിഞ്ചുബാലനെ 74’ലെ ഒരു മാർച്ചു മാസത്തിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊന്നു തള്ളി. പ്രതി എസ്എഫ്ഐ പ്രവർത്തകനായ സഖാവ് ശശിധരൻ.

2) തൃശ്ശൂർ ഇരിങ്ങാലിക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയും കെഎസ്യു മുകുന്ദപുരം താലൂക്ക് പ്രവർത്തകനുമായിരുന്ന ഫ്രാൻസിസ് കരിപ്പായെ
1980 ജൂൺ മാസം 9’ന് കോളേജ് സംഘടന പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കത്തിൽ എസ്എഫ്ഐ പ്രവർത്തകരും മാർക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടകളും ചേർന്നു കുത്തി കൊന്നു.

3) മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് വിദ്യാർത്ഥിയും കെസ്യുവിന്റെ കണ്ണൂർ ജില്ലാതല ഉപാധ്യക്ഷനുമായിരുന്ന സജിത്ത് ലാലിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സ്‌കൂൾ-കോളേജ് ക്യാമ്പസുകളിൽ കെഎസ്യുവിന്റെ പുതിയ യൂണിറ്റികൾ സ്ഥാപിക്കുകയും വിദ്യാർത്ഥി ഇലക്ഷനിൽ എസ്എഫ്ഐ പലയിടങ്ങളിലും തോറ്റുപോകുകയും ഉൾപ്പടെയുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംഘടന പ്രവർത്തനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുക ആയിരുന്ന സജിത്ത് ലാലിനെ ആദ്യം ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചും ശേഷം വടിവാളിനു വെട്ടിയും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കൊന്നു കളഞ്ഞു.

4,5) കെഎസ്യു പ്രവർത്തകനും പെരിയ പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായിരുന്ന കൃപേഷ് ക്യാമ്പസിൽ എസ്എഫ്‌ഐയുടെ സമഗ്രാധിപത്യത്തിന് ഭീഷണി ആകുന്നുവെന്നു കണ്ടപ്പോൾ ആദ്യം കോളേജിൽ വിദ്യാഭ്യാസം നടത്തുന്നതിൽ നിന്നും കായിക ആക്രമണം കൊണ്ട് തടയുകയും ശേഷം കൊന്നു കളയാനും എസ്എഫ്ഐ തീരുമാനിച്ചു. സിപിഎം മുൻ എംഎൽഎയും പാർട്ടിയുടെ ജില്ലാതല സെക്രെട്ടറിയേറ്റ് അംഗവുമായിരുന്ന സഖാവ് കെവി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനു കൊലനടത്താനുള്ള നേതൃത്വം നൽകപ്പെട്ടു. പാർട്ടിയുടെ പ്രവർത്തകരും, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിങ്ങനെ പാർട്ടിയുടെ പോഷക സംഘടനകളുടെ പ്രവർത്തകരുമായി ഒരു വലിയ സംഘത്തിന്റെ ഗൂഢാലോചനയിലും പ്ലാനിംഗിലും മുൻ കെഎസ്യു അംഗവും ആ സമയത്ത്‌ യൂത്ത് കോണ്ഗ്രസ് പ്രവർത്തകനുമായിരുന്ന ശരത് ലാലിനെയും കൃപേഷിനു ഒപ്പം കൊല്ലപ്പെട്ടാനുള്ള പാർട്ടി പട്ടികയിൽ ചേർത്തു സിപിഎം പെരിയ ഇരട്ടകൊലപാതകം നടത്തി. എസ്എഫ്‌ഐ പ്രവർത്തനകായിരുന്ന സഖാവ് ജിജിൻ ഗംഗാധരൻ കൊലപാതകത്തിൽ അഞ്ചാം പ്രതി ആയിരുന്നു. പെരിയ ഇരട്ട കൊലപാതകകേസിലെ പ്രധാനപ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങൾക്കു കൊലപാതകം നടത്തിയതിന്റെ പാരിതോഷികമെന്ന നിലയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊണ്ടാട്രാക്ടു വ്യവസ്ഥയിൽ സിപിഎം ഭരണകൂടം ജോലി നൽകിയത് വിവാദമായിരുന്നു.

6,7,8) പരുമല പമ്പ ദേവസ്വം ബോർഡ് കോളേജിൽ പ്രീഡിഗ്രി പഠനം ചെയ്തിരുന്ന കിം. കരുണാകരൻ, സുജിത് എന്നീ പതിനേഴ്‌ വയസ്സുള്ള രണ്ടു വിദ്യാർത്ഥികളും ഡിഗ്രി വിദ്യാർത്ഥിയായിരുന്ന അനു പിഎസും കോളേജില്‍ എസ്.എഫ്.ഐയുടെയും എ.ബി.വി.പിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനത്തിൽ 1996 സെപ്തമ്പര്‍ 17ന് മരണപ്പെട്ടു. പ്രാണരക്ഷാർത്ഥം പുഴയിൽ ചാടി രക്ഷപ്പെട്ടാൻ ശ്രമിച്ച മൂവരെയും എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞു മുക്കി കൊന്നു എന്നതായിരുന്നു കേസ്. അന്നത്തെ ഇ.കെ. നായനാർ സർക്കാരിന്റെ കീഴിലെ പോലീസ് കേസ് അന്വേഷണത്തിൽ ഉദാസീനത വരുത്തിയെന്നും പ്രതികൾക്കെതിരെ വേണ്ടാവിധത്തിൽ തെളിവ്‌ ശേഖരിച്ചില്ലായെന്നും പ്രതികളെ കുറ്റവിമുക്തമാക്കി പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഉത്തരവിൽ രേഖപ്പെടുത്തി. “In the case on hand on going through the records, the evidence is shabby and consisted of infirmities. It is a case where the prosecution has suppressed the material piece of evidence and genesis of occurrence. The start is suppressed, its continuation is concealed and the terminal point is shut out with the result that no reasonable person is able to find out the truth of the case. Investigating officers are changed within hours one after another. Accused persons in the original FIR are deleted and others are newly included,” ( കോടതി ഉത്തരവിൽ നിന്നുള്ള ഭാഗം.)

9) കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും യൂത്ത് കോണ്ഗ്രസ് രാഷ്ട്രീയ നേതാവുമായിരുന്ന എൻ. ഗോവിന്ദൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ 94 ഫെബ്രുവരി 19’ന് കൊല്ലപ്പെട്ടു. അന്ന് വ്യാജമദ്യ മാഫിയയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന കമ്യൂണിസ്റ്റ് വിദ്യാർത്ഥി നേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടു നടത്തിയ വ്യാജവാറ്റിനെതിരെയുള്ള സാമൂഹിക സമരങ്ങളാണ് മാർക്സിസ്റ്റ് പാർട്ടിയെ കൊണ്ട് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നു ആരോപിക്കപ്പെട്ടുന്നു.

10) സി.പി.എം കണ്ണൂർ ജില്ലയുടെ മുൻ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി മുൻ എം.എൽ.എ ആയിരുന്ന ടി.വി.രാജേഷ് എന്നിവരുടെ നിർദ്ദേശത്തിൽ 2012 ഫെബ്രുവരി 20ന് പാർട്ടി വിചാരണ നടത്തി അതിക്രൂരമായി കൊല്ലപ്പെട്ട എംഎസ്എഫ് നേതായിരുന്ന അബ്ദുൽ ഷുക്കൂരിന്റെ വധക്കേസിൽ സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നീ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും പ്രതിയായിരുന്നു.

11,12) ആലപ്പുഴ ജില്ലയിൽ കായംകുളത്ത് കെ.എസ്.യു പ്രവർത്തകനായിരുന്ന പഞ്ചമരാജൻ അദ്ദേഹത്തിന്റെ പിതാവും പത്തിയൂരിലെ വാർഡ് പ്രസിഡന്റുമായിരുന്ന പുരുഷോത്തമനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അച്ഛന്റെ മുൻപിൽ ഇട്ടു ആദ്യം മകനെയും ശേഷം പിതാവിനെയും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ 1988 നംബർ 30’ന് കുത്തിക്കൊലപ്പെടുത്തി.

13) കണ്ണൂർ ജില്ലയിൽ എടയന്നൂർ സ്കൂളിൽ നടന്ന എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തെ മറയാക്കി മുൻ കെഎസ്യു പ്രവർത്തകനും യൂത്ത് കോണ്ഗ്രസ് നേതാവുമായിരുന്ന എസ്.പി.ഷുഹൈബിനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ 2018 ഫെബ്രുവരി 12’ന് സിപിഎം ഗൂഢാലോചന നടത്തി അതി ക്രൂരമായി വെട്ടി കൊന്നു. ഈ കേസിലെ 12–ാം പ്രതി പി കെ അഭിനാഷ് എസ്എഫ്ഐ പ്രവർത്തകനായിരുന്നു. കൊലക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം നടന്ന എസ്എഫ്ഐ തിരഞ്ഞെടുപ്പിൽ കണ്ണൂർ എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് അഭിനാഷിനെ തങ്ങൾക്കുവേണ്ടി കൊലപാതകം നടത്തിയതിന് ആദര സൂചികകമെന്നു വിധത്തിൽ സ്ഥാനക്കയറ്റം നൽകിയത് വിവാദമായിരുന്നു. ഈ കേസിലെ മുഖ്യപ്രതികളിൽ ഒരാളായിരുന്ന സഖാവ് ആകാശ് തില്ലങ്കേരിയും എസ്എഫ്‌ഐ, ഡിവൈഎഫ്ഐ എന്നീ പോഷക സംഘടനകളിലും സിപിഎം പാർട്ടിയിലും പ്രവർത്തകനായിരുന്നു. നിലവിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സോഷ്യൽ മീഡിയ ഇൻഫ്ലൂവനറിൽ ഒരാളായിട്ടാണ് പ്രത്യക്ഷപ്പെട്ടുന്നത്. അതോടൊപ്പം ടി.പി ചന്ദ്രശേഖരൻ കേസിലെ സിപിഎം കൊലയാളികളുമായി ചേർന്നു കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസിലെ പങ്കാളിയുമാണ്. ഷുഹൈബ് വധക്കേസിൽ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആഭ്യന്തര മന്ത്രി പിണറായി വിജയൻ ആയിരിക്കുന്ന സാഹിചര്യത്തോളം പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമെന്ന ഉറപ്പിൽ കൊലയ്ക്കുള്ള ക്വട്ടേഷൻ നൽകിയത് എന്ന സ്റ്റേറ്റ്മെന്റ് ആകാശ് നൽകിയിരുന്നു. (“[DYFI] told me that party would protect me as CPM is holding the home portfolio,” he said)

കേരളത്തിൽ എസ്എഫ്ഐ പ്രതി സ്ഥാനത്ത് വന്ന കൊലപാതകങ്ങളുടെ ഈ ലിസ്റ്റ് അപൂർണ്ണമെന്നു ഉത്തമബോധ്യമുണ്ടെങ്കിലും ഇവിടെ അവസാനിപ്പിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ഉള്ള ചർച്ചകൾ ഏകപക്ഷീയമായ രീതിയിൽ ചരിത്രത്തെ വളച്ചു കെട്ടിയല്ല മറിച്ചു സംഭിച്ചു പോയ കുറ്റങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മാത്രേ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന് ആണെങ്കിലും മുന്നോട്ടു പോകാൻ സാധിക്കുവെന്ന പോയിന്റ് എസ്എഫ്ഐയ്ക്കു ബാധകം ആണെന്ന് തെളിക്കാൻ മാത്രം തയ്യാറാക്കിയ പോസ്റ്റ് ആണ്. ഇതിന്റെ കീഴിൽ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി സംഭവിച്ച കൊലപാതകങ്ങളെ കൊണ്ടുവന്നു ‘അവരും കൊന്നില്ലേ, ഞങ്ങൾ ഇത്രേ കൊന്നു ഉള്ളൂ’ എന്ന തരത്തിൽ ഉള്ള whataboutery കുയുക്തികൾ കൊണ്ടുവന്ന് ദയവുചെയ്ത് ചർച്ചയുടെ ഫോക്‌സ് മാറ്റരുത് എന്നു അപേക്ഷിക്കുന്നു.

ഈ കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസ് പ്രവർത്തകന്റെ കുത്ത് കൊണ്ട് അതിദാരുണമായി കൊല്ലപ്പെട്ട ധീരജിന്റെ കൊലപാതകത്തിൽ അടക്കം കോണ്ഗ്രസിനെതിരെയുള്ള വിമർശനങ്ങൾ ഉൾപ്പടെ ഞാൻ നടത്തിയത് ആണ്. പക്ഷെ അത്തരം ഉത്തരവാദിത്വങ്ങളൊന്നും എസ്എഫ്ഐയ്ക്കില്ലായെന്നു വി ശിവൻകുട്ടിയെ പോലെയുള്ള സിപിഎം മന്ത്രിമാരും, എം സ്വരാജിനെ പോലെയുള്ള പാർട്ടിയുടെ യുവ നേതാക്കളും, വി.പി സാനുവിനെ പോലെയുള്ള വിദ്യാർത്ഥി സംഘടന നേതാക്കളും സുനിത ദേവദാസിനെ പോലെയുള്ള സോഷ്യൽ മീഡിയ ഇൻഫ്യൂവഴ്സും ഒരൊറ്റ കൊലപാതകകേസിൽ പോലും എസ്എഫ്ഐ പ്രതി ചേർക്കപ്പെട്ടിട്ടില്ല ഇല്ലായെന്ന പച്ചക്കള്ളം പറഞ്ഞു പൊതുബോധം നിർമ്മിതിയിൽ കൃത്യമായ മാനിപ്പിലേഷൻ ചെയ്യുമ്പോൾ അതിനെതിരെ ഉള്ള വസ്തുക്കൾ പറയണമെന്ന തോന്നലിൽ എഴുതിയ കുറിപ്പ്‌ ആണിത്.

Related posts

Leave a Comment