പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കും: വി.ഡി.സതീശന്‍

പറവൂർ: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ നിയമസഭക്കകത്തും പുറത്തും അനുയോജ്യമായ മറ്റു വേദികളിലും ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പ്രാദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് കേരള പത്രപ്രവർത്തക അസോസിയേഷൻ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക മാധ്യമ പ്രവർത്തകർ സർക്കാരിൽ നിന്നും ഒരാനുകൂല്യവുമില്ലാതെ തുഛമായ വേതനത്തിലാണ് ജോലി ചെയ്യുന്നതെന്നും ഇവരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സീനിയർ സെക്രട്ടറി കെ.കെ.അബ്ദുള്ള നിവേദനം കൈമാറി.
എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് എം.കെ.സുബ്രഹ്മണ്യൻ ഉപഹാരം നൽകി. പറവൂർമേഖല ഭാരവാഹികളായ എം.ബി.പ്രസാദ്, പി.കെ.നസീർ, മിനി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment