Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Featured

ഇന്ത്യയുടെ ശബ്ദം ചന്ദ്രനിലെത്തിച്ച ആ ശബ്ദം ഇനിയില്ല, ഇസ്രോ ശാസ്ത്രജ്ഞ വളർമതി അന്തരിച്ചു

Avatar

Published

on

ചെന്നൈ: ഐഎസ്ആർഒയുടെ കൗണ്ട് ഡൗണുകൾക്ക് പിന്നിലെ ശബ്ദസാന്നിദ്ധ്യമായിരുന്ന ശാസ്ത്രജ്ഞ എൻ. വളർമതി അന്തരിച്ചു. ഏറ്റവുമൊടുവിൽ ചന്ദ്രയാൻ മൂന്നിന്റ വിക്ഷേപണത്തിലും സജീവമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഐഎസ്ആർഒ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയകരമായ വിക്ഷേപണത്തിലും ശബ്ദസാന്നിദ്ധ്യമായിരുന്നു വളർമതി.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ്-1ന്റെ പ്രൊജക്‌ട് ഡയറക്ടറായിരുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ അബ്ദുൾ കലാം പുരസ്കാരം 2015ൽ കരസ്ഥമാക്കിയത് വളർമതിയായിരുന്നു.

1984ലാണ് വളർമതി ഐ.എസ്.ആർ. ഒയുടെ ഭാഗമാകുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇൻസാറ്റ് 2എ, ഐ ആർ എസ് 1സി, ഐ ആർ എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിലും വളർമതി പ്രവർത്തിച്ചു. 2011ൽ ജിസാറ്റ്-12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐഎസ്ആർഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിത കൂടിയാണ് എൻ വളർമതി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍

Published

on

ജ​റു​സ​ലേം: പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍. സ്‌​പെ​യ്​ന്‍, അ​യ​ര്‍​ല​ൻ​ഡ്, നോ​ര്‍​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത​ത്. ഈ ​മാ​സം 28 മു​ത​ലാ​ണ് ഈ ​തീരുമാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക. പാ​ല​സ്തീ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത് പാ​ല​സ്തീ​ന് നേ​ട്ട​മാ​ണ്. ഇ​ത് ഇ​സ്ര​യേ​ലി​നെ​തി​രാ​യ നീ​ക്ക​മ​ല്ലെ​ന്നും സമാ​ധാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണെ​ന്നു​മാ​ണ് സ്‌​പെ​യി​നി​ന്‍റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​സ്ര​യേ​ല്‍ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. തീ​രു​മാ​നം പു​റ​ത്തു​വ​ന്ന​തി​ന് പിന്നാലെ അ​യ​ര്‍​ല​ന്‍​ഡി​ലെ​യും നോ​ര്‍​വേ​യി​ലെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഇ​സ്ര​യേ​ല്‍ തി​രി​ച്ചു​വി​ളി​ച്ചു. സ്‌​പെ​യി​നി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഉ​ട​ന്‍ തി​രി​ച്ചു​വി​ളി​ക്കു​മെ​ന്നാ​ണ് വി​വ​രം. യു​എ​ന്‍ ര​ക്ഷാ​കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത്. ഐ​ക്യ​രാ​ഷ്ട​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളാ​യ 193 രാ​ജ്യ​ങ്ങ​ളി​ല്‍ 140 രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പാ​ല​സ്തീ​നെ നി​ല​വി​ല്‍ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബംഗ്ലാദേശിലെ ഭരണകക്ഷി എംപി കൊൽക്കത്തയിൽ കൊല്ലപ്പെട്ടു

Published

on

കൊൽക്കത്ത: കൊൽക്കത്തയിൽ ചികിത്സയ്ക്കായി എത്തി കാണാതായ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എംപി അൻവാറുൽ അസിം കൊൽക്കത്തയിൽ മരിച്ചതായി ബംഗാൾ പൊലീസ് സ്ഥിരീകരിച്ചതായി ബംഗ്ലാദേശ് മന്ത്രി. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ എംപിയായ അൻവാറുൽ മെയ് 12 ന് ചികിത്സക്കായി കൊൽക്കത്തയിൽ എത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാതായി. ബം​ഗ്ലാദേശ് എംപിയുടെ തിരോധാനത്തെ തുടർന്ന് കൊൽക്കത്ത പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ അവസാന ലൊക്കേഷൻ നഗരത്തിലെ ന്യൂടൗൺ ഏരിയയ്ക്ക് സമീപമായിരുന്നെന്ന് കണ്ടെത്തി. ഈ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.

കാളിഗഞ്ച് ഉപാസില അവാമി ലീഗിൻ്റെ പ്രസിഡൻ്റ് കൂടിയായ അൻവാറുൽ അസിം, മെയ് 12 ന് വൈകുന്നേരം 7 മണിക്ക് കൊൽക്കത്തയിലെ തൻ്റെ കുടുംബ സുഹൃത്ത് ഗോപാൽ ബിശ്വാസിനെ കാണാൻ പോയതായി പൊലീസ് പറഞ്ഞു. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അൻവാറുൽ പിറ്റേന്ന് ഉച്ചയ്ക്ക് 1:41 ന് ഗോപാലിൻ്റെ വീട്ടിൽ നിന്ന് പോയി. വൈകിട്ട് തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാൽ, വൈകുന്നേരം താൻ ദില്ലിയിലേക്ക് പോകുകയാണെന്നും അവിടെ എത്തിയ ശേഷം വിളിക്കാമെന്നും ഗോപാലിനെ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മെയ് 15 ന് അസിം മറ്റൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ താൻ ദില്ലിയിലെത്തിയതായും വിഐപികൾക്കൊപ്പമാണെന്നും ഗോപാലിനെ അറിയിച്ചു. ജൂൺ 17 ന്, കുടുംബത്തിന് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെത്തുടർന്ന് അവർ ഗോപാലിനെ വിളിച്ചു. അന്നുതന്നെ കുടുംബം ധാക്കയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അൻവാറുൾ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചു. കൊൽക്കത്തയിലെ പൊലീസിനെയും ഇക്കാര്യം അറിയിച്ചു. എന്നാൽ, മൃതദേഹം ഇതുവരെ ന്യൂടൗണിൽ എവിടെനിന്നും കണ്ടെടുക്കാനായിട്ടില്ല. സംഭവത്തിൽ ബിധാനഗർ പോലീസ് കമ്മീഷണറേറ്റ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

വീക്ഷണം-പി.ടി തോമസ് ബെസ്റ്റ് സ്റ്റുഡന്റ്റൈറ്റേഴ്സ് അവാർഡ്: എൻട്രികൾ ജൂൺ 10 വരെ അയയ്ക്കാം

Published

on

കൊച്ചി: വീക്ഷണം ചീഫ് എഡിറ്ററും പരിസ്ഥിതിപ്രവർത്തകനും മുതിർന്ന എംഎൽഎയുമായിരുന്ന അഡ്വ. പി.ടി. തോമസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ വീക്ഷണം-പി.ടി തോമസ് ബെസ്റ്റ് സ്റ്റുഡന്റ് റൈറ്റേഴ്സ് അവാർഡിന് സ്കൂൾ, കോളെജ് വിദ്യാർഥികൾക്ക് എൻട്രികൾ ജൂൺ 10 വരെ അയയ്ക്കാം. ‘ഇനിയും മരിക്കാത്ത ഭൂമി’ എന്ന വിഷയത്തിൽ 300 വാക്കിൽ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളെജ് തലങ്ങളിൽ വെവ്വേറെയാണു മത്സരം. Mediaveekshanam@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ഓൺ ലൈൻ ആയാണ് ലേഖനം സമർപ്പിക്കേണ്ടത്. പേര്, പാസ്പോർട്ട് സൈസിലുള്ള ഫോട്ടോ, സ്കൂൾ/കോളെജ് അധികൃതരുടെ സാക്ഷ്യപത്രം എന്നിവ സഹിതം ലേഖനം ലഭിക്കേണ്ട അവസാന തീയതി 2024 മേയ് 25. ഒരാൾക്ക് ഒരു എൻട്രിമാത്രം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസിനു പുറമേ പ്രശസ്തിപത്രവും മൊമന്റോയും ലഭിക്കും.

Continue Reading

Featured