നെട്ടൂർ പ്രൈമറി ഹെൽത്ത് സെൻററിൽ ഐസോലേഷൻ വാർഡുകൾ നിർമ്മിക്കും; പ്രാരംഭ നടപടികൾ ആരംഭിച്ചു

മരട്: കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പരമായ കാര്യങ്ങളിൽ അതീവ ജാഗ്രത നൽകുന്നതിനായി ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിനായി കെ.എം.എസ്.സി.എൽ പ്രാരംഭ നടപടിയെന്നോണം സ്ഥലം സന്ദർശനം നടത്തി. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ നെട്ടൂർ പ്രൈമറി ഹെൽത്ത് സെന്ററാണ് ഐസൊലേഷൻ വാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പത്തു ബെഡ് വീതമുള്ള ഈ സജ്ജീകരണത്തിന് ഡോക്ടർ, നഴ്സ്, സ്റ്റാഫ് എന്നിവർക്കുള്ള മുറികളും ഓക്സിജൻ സജ്ജീകരണങ്ങളും ഉണ്ടായിരിക്കും. 1.79 കോടി ആസ്തിവികസന ഫണ്ടിൽനിന്ന് നാല് കോടി രൂപ വീതം ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ എടുക്കുകയുണ്ടായി ആ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെന്നും തൃപുണിത്തുറ നിയോജ മണ്ഡലത്തിലെ എല്ലാവർക്കും വളരെ സൗകര്യപ്രദമായ സ്ഥലം തന്നെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് .കെ.ബാബു എം.എൽ.എ പറഞ്ഞു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.രാജേഷ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെൻഷാദ് നടുവിലവീട്, ഡോ.ഷിബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹണി തോമസ്, ഷാജു എന്നിവരുടെ സാന്നിധ്യത്തിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരായ ജിജിൻ. വി , അഭിലാഷ്.എസ്.എ എന്നിവർ സ്ഥലം സന്ദർശിച്ചു.

Related posts

Leave a Comment