ആയിരം ബിന്‍ ലാദന്മാര്‍ പിറക്കും, മധ്യ ഏഷ്യയില്‍ കലാപം വിതയ്ക്കും

  • അഫ്ഗാന്‍ ഇസ്ലാമിക് എമിറേറ്റ്സ് പ്രഖ്യാപനം ഉടന്‍

കാബൂള്‍ഃ അഫ്ഗാന്‍ തലസ്ഥാനം താലിബാന്‍ പിടിച്ചെടുത്തതോടെ ജനങ്ങള്‍ കൂട്ടപ്പാലയാനത്തില്‍. രാജ്യത്തുടനീളം സംഘര്‍ഷം മുറ്റി നില്‍ക്കുന്നു.യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരേ മുദ്രാവാക്യം മുഴക്കി കാബൂള്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ ടാര്‍ മാര്‍ക്കിലേക്കു നീങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവാടാന്‍ യുഎസ് വ്യോമസേന വെടി വച്ചു. ആര്‍ക്കും പരുക്കില്ല. യുഎസ് പ്രസിഡന്‍റ് ജോ ബിഡന്‍ ചതിയനാണെന്നു ജനക്കൂട്ടം ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അതിനിടെ, അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ, ഇനി ആയിരക്കണക്കിനു ഒസാമ ബിന്‍ ലാദന്മാര്‍ ഉണ്ടാകുമെന്ന് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍മര്‍ദര്‍ഫ് ഗഫൂരി ആരോപിച്ചു. ഇനിയങ്ങോട്ടു ബിന്‍ ലാദന്മാരും മുല്ല ഒമര്‍മാരുമാകും ജനിക്കാന്‍ പോകുന്നത്. പാക്കിസ്ഥാന്‍ സഹായത്തോടെ അവര്‍ മധ്യ ഏഷ്യയില്‍ കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഗഫൂരി.

അതേ സമയം, അഫ്ഗാന്‍ ഭരണം പിടിച്ച താലിബാന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം കൈയടക്കി. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക ഭരണമാണ് ഇനിയെന്ന് അവര്‍ വ്യക്തമാക്കി. അഫ്ഗാന്‍ ഇസ്ലാമിക് എമിറേറ്റ് എന്നു രാജ്യത്തിനു പുനര്‍നാമകരണം ചെയ്യും. പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍.

Related posts

Leave a Comment