ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹൻ ബഗാൻ

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. ആറ് വിദേശതാരങ്ങളുടെ സാന്നിധ്യം ഇത്തവണ ബ്ലാസ്റ്റേഴ്‌സിലുണ്ട്. രണ്ട് തവണ ഐഎസ്എൽ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കിരീടം തട്ടിയെടുത്തിരുന്നു കൊൽക്കത്ത.
പരിചയസമ്പന്നനായ അന്‍റോണിയോ ഹബാസിന്‍റെ ശിക്ഷണത്തിൽ എടികെ ഇറങ്ങുമ്പോൾ പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ചുമതല.

Related posts

Leave a Comment