ഐ.എസ്.എൽ: കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ ഒഡിഷ എഫ്‌സി

ഐഎസ്എല്ലിൽ ആദ്യം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ഒഡിഷ എഫ്‌സിയാണ് എതിരാളികൾ. ഒഡിഷയുടെ ഗോളടി മികവിനെ മറികടക്കുക ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകൾ തിരുത്തി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമെന്ന് പരിശീലകന്‍ ഇവാൻ വുകോമനോവിച് വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സ് ഒരു ജയം കണ്ടിട്ട് കാലമേറെയായി. അവസാന 11 കളിയിൽ ആറ് സമനിലയും അഞ്ച് തോൽവിയുമാണ് മഞ്ഞപ്പടയുടെ അക്കൗണ്ടിലുള്ളത്. ഈ സീസണിൽ തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ട് കളിയിൽ സമനില വഴങ്ങി. രണ്ട് കളിയിൽ ഒൻപത് ഗോളടിച്ച് കൂട്ടിയ ഒഡിഷയാണ് എതിര്‍മുഖത്ത്. ബെംഗളൂരുവിനെതിരെ മൂന്നും ഈസ്റ്റ് ബംഗാളിനെതിരെ ആറും ഗോൾ നേടിയ ഒഡിഷ ഉഗ്രൻ ഫോമിലാണ്.

Related posts

Leave a Comment