ഹീറോ ഐഎസ്എൽ 2021-22: ഫ്‌ളോകി ഇനു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ലീവ് സ്‌പോൺസർ

കൊച്ചി: മുൻനിര ക്രിപ്‌റ്റോ നാണയങ്ങളിലൊന്നായ ഫ്‌ളോകി ഇനുവിനെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) വരാനിരിക്കുന്ന സീസണിലെ സ്ലീവ് സ്‌പോൺസർമാരായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. ഫ്‌ളോകി ഇനു ലോകമെമ്പാടും വലിയതോതിൽ പരസ്യം ചെയ്യപ്പെടുന്നതിനാൽ ആഗോള പ്രമോഷന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. സഹകരണത്തിന്റെ ഭാഗമായി, വരാനിരിക്കുന്ന ഹീറോ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയുടെ ഇടത് കൈഭാഗത്ത് ഫ്‌ളോകി ഇനുവിന്റെ ലോഗോ ഇടംപിടിക്കും.

നൂതന പങ്കാളിത്ത വഴിയിൽ ഞങ്ങൾ മുന്നേറുന്നുവെന്ന് പ്രകടമാക്കി, ഫ്‌ളോകി ഇനുവുമായി പങ്കാളിത്തം ഒപ്പുവയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ലോകത്ത് എപ്പോഴും സംഭവിക്കുന്ന മാറ്റങ്ങൾക്കൊപ്പം ക്ലബ്ബിനെ കൊണ്ടുപോവാൻ ഇത് സഹായിക്കും. ഒരുമിച്ച്, ബൃഹത്തായ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ക്രിപ്‌റ്റോ കറൻസിയാണെന്ന കാരണത്താൽ ഫ്‌ളോകി ഇനുവും ഫുട്‌ബോളും പരസ്പരം കൈകോർക്കുന്നുണ്ടെന്ന് ഫ്‌ളോകി ഇനു വക്താവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്നതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ ക്രിപ്‌റ്റോ കറൻസിയാകാൻ ലക്ഷ്യമിടുന്ന ഫ്‌ളോകി ഇനു ഒരു മൂവ്‌മെന്റ് കൂടിയാണ്. ബ്ലാസ്‌റ്റേഴ്‌സ് ഒരു ബൃഹത്തായ ക്ലബ്ബാണെന്നും അവരുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

മികച്ച പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഫ്‌ളോകിയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും, അത്യന്തികമായി ലോകത്തിലെ എല്ലാ അവികസിത രാജ്യങ്ങളിലും ഒരു സ്‌കൂൾ നിർമിക്കാനുള്ള വീക്ഷണവും ഉണ്ട്. ഈ കാഴ്ച്ചപ്പാടിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി, വികസ്വര രാജ്യങ്ങളിൽ സ്‌കൂളുകൾ നിർമിക്കുകയും വിദ്യാഭ്യാസ അവസരങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനായ പെൻസിൽസ് ഓഫ് പ്രോമിസുമായി ഫ്‌ളോകി തന്ത്രപരമായ പങ്കാളിത്തത്തിലും ഏർപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഇവർ നിർമിച്ചു നൽകിയ 575 ക്ലാസ്‌റൂം ബ്ലോക്കുകൾ നിലവിൽ 1.15 ലക്ഷത്തിലധികം വിദ്യാർഥികളെ സേവിക്കുന്നുണ്ട്.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി മറ്റു ആരാധക കേന്ദ്രീകൃത പ്രചാരണങ്ങൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങളിലും എൽഇഡിയിൽ ഫ്‌ളോകി ഇനു ബ്രാൻഡ് പ്രദർശിപ്പിക്കും.

Related posts

Leave a Comment