​ഗൗതം ​ഗംഭീറിന് വീണ്ടും വധഭീഷണി, കുടുംബത്തെയും വധിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി: ലോക്സഭാം​ഗവും മുൻ ക്രിക്കറ്ററുമായ ​ഗൗതം ​ഗംഭീറിനു വധഭീഷണി. ഈ ആഴ്ച മൂന്നാം തവണയാണ് അദ്ദേഹത്തിനു ഭീഷണിക്കത്ത് ലഭിക്കുന്നത്. ഇ മെയിൽ സന്ദേശത്തിലൂടെ ഐഎസ്ഐഎസ് കശ്മീരി എന്ന സംഘടനയുടെ പേരിലാണ് ഭീഷണി. അദ്ദേഹത്തിന്റെ പരാതിയെത്തുടർന്ന് സുരക്ഷ വർധിപ്പിച്ചെന്ന് ഡൽഹി പൊലീസ്. സന്ദേശത്തെക്കുറിച്ച് സൈബർ സെൽ വിഭാ​ഗം ശക്തമായ അന്വേഷണവും നടത്തുന്നുണ്ട്.
ഐഎസ്ഐഎസിന്റെ പേരിലാണ് ഭീഷണിയെങ്കിലും എന്തിനാണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ 24നാണ് അവസാനമായി ഭീഷണി ലഭിച്ചത്. ​ഗൗതം ​ഗംഭീറിനെയും വധിക്കുമെന്നായിരുന്നു ഭീഷണി. അധികം വൈകാതെ ഈ സന്ദേശം പൊലീസിനു കൈമാറി. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് സന്ദേശം എത്തിയതെന്നു പൊലീസ് സംശയിക്കുന്നു. ഡൽഹി പൊലീസിൽ തങ്ങളുടെ ചാരന്മാരുണ്ടെന്നും എത്ര പ്രതിരോധിച്ചാലും ​ഗംഭീറിനെ വധിക്കുമെന്നുമാണ് സന്ദേശത്തിലുള്ളത്. ഇന്നു പുലർച്ചെ 1.30നാണ് സന്ദേശം ലഭിച്ചത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് ഊർജിതമായി അന്വേഷിക്കുകയാണെന്നും എംപിക്ക് ഉചിതമായ സുരക്ഷ ഉറപ്പാക്കുമെന്നും ഡൽഹി പൊലീസ്. ഡൽഹി ഈസ്റ്റ് മണ്ഡലത്തെയാണ് ​ഗൗതം ​ഗംഭീർ പ്രതിനിധീകരിക്കുന്നത്.

Related posts

Leave a Comment