Featured
അര്‍ജുന് വേണ്ടിയുള്ള ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലില്‍ വീണ്ടും ലോഹഭാഗം കണ്ടെത്തി

ഷിരൂര്‍: മലയാളി ഡ്രൈവര്‍ അര്‍ജുനെ കാണാതായ ഗംഗാവാലി പുഴയില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വീണ്ടും ലോഹഭാഗം കണ്ടെത്തി. ടാങ്കര്‍ ലോറിയുടെ ഷാക്കിള്‍ സ്‌ക്രൂ പിന്‍ ആണ് കണ്ടെത്തിയത്.
ഇന്നലെ ഓയില്‍ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് രാവിലെ നടത്തിയ തിരിച്ചിലിലാണ് ലോഹഭാഗം കണ്ടെത്തിയത്. അര്‍ജുന്‍ ഓടിച്ച ലോറിയുടെ ലോഹഭാഗമല്ല കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ഈശ്വര്‍ മാല്‍പെ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തില്‍പെട്ട ടാങ്കറിലെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഒരു മണിക്കൂര്‍ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കളാണ് പുഴക്കടിയില്‍ നിന്ന് വീണ്ടെടുത്തത്.കരയില്‍ നിന്ന് 100 അടി അകലെ 35 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ജാക്കി കണ്ടെത്തിയത്. ജാക്കി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് വാഹന ഉടമ മനാഫ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
മലയാളി ഡ്രൈവര്‍ അര്‍ജുനെ കാണാതായ ഗംഗാവാലി പുഴയില്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ തുടങ്ങിയത്. പുഴയില്‍ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാല്‍പെ പുഴയിലിറങ്ങിയത്. നാവികസേനയുടെ ഡൈവിങ് സംഘവും തിരച്ചില്‍ നടത്തും.തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും. ഉത്തര കന്നട ജില്ല കലക്ടര്‍ ലക്ഷ്മി പ്രിയയും എസ്.പിയും ഉടന്‍ സ്ഥലത്തെത്തും.
ഗംഗാവാലി പുഴയില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്താണ് ആദ്യം പരിശോധിക്കുകയെന്ന് ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉച്ചക്ക് ശേഷം കൂടുതല്‍ ഡൈവര്‍മാര്‍ തിരച്ചലിന്റെ ഭാഗമാകും. പുഴയിലെ ഒഴുക്ക് കുറഞ്ഞത് ഗുണകരമെന്നും മാല്‍പെ ചൂണ്ടിക്കാട്ടി.സോണാര്‍ പരിശോധനയില്‍ തിരിച്ചറിഞ്ഞ സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക എന്ന് ഡിഫന്‍സ് പി.ആര്‍.ഒ അതുല്‍പിള്ളയും വ്യക്തമാക്കി. നാവികസേനയുടെ ഡൈവിങ് സംഘം തിരച്ചില്‍ നടത്തുമെന്നും പി.ആര്‍.ഒ അറിയിച്ചു.
ഉത്തര കന്നട ജില്ലയിലെ ഷിരൂര്‍ അങ്കോള ദേശീയ പാതയില്‍ ജൂലൈ 16ന് മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്‍, തമിഴ്‌നാട് സ്വദേശിയായ ടാങ്കര്‍ ഡ്രൈവര്‍ ലോകേഷ്, ജഗന്നാഥ് എന്നീ മൂന്നു പേരെയും ലോറിയെയും കണ്ടെത്താനാണ് ഇന്നലെ തിരച്ചില്‍ പുനരാരംഭിച്ചത്. തിരച്ചില്‍ കോഓഡിനേറ്റ് ചെയ്യാന്‍ കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയ്‌ലും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫും രംഗത്തുണ്ട്.
Featured
കോളേജുകളിൽ ലഹരി മരുന്ന് വിപണനത്തിന്റെ മുഖ്യകണ്ണിയായി എസ്എഫ്ഐ മാറി; പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

കൊച്ചി: കളമശേരിയില്‍ കോളജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലഹരിമരുന്ന് മാഫിയയ്ക്ക് കേരളത്തില്‍ രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ടെന്ന് സതീശൻ പ്രതികരിച്ചു.
ലഹരിമാഫിയ സംസ്ഥാനത്ത് അവരുടെ ശ്യംഖല വ്യാപിപ്പിക്കുകയാണ്. ആ കണ്ണികളെ വികസിപ്പിക്കുന്നതില്‍ എസ്എഫ്ഐ വലിയ പങ്ക് വഹിക്കുന്നുണ്ട്. പഠനം കഴിഞ്ഞ് പോയവര്‍ കാമ്പസുകളില്‍ തങ്ങുന്നു. മയക്കുമരുന്നിന് പണം ചോദിച്ച് അവർ കുട്ടികളെ റാഗ് ചെയ്യുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് വലിയ അപകടമുണ്ടാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Alappuzha
കെ.സി വേണുഗോപാൽ എംപിക്കെതിരായ അപകീർത്തി പരാമർശത്തിൽ ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെ.സി.വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശോഭ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത് പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വ്വം നടത്തിയ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ . ഇതിനെതിരെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.
ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നേരത്തെ കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രനെതിരായി പരാതിയും നല്‍കിയിരുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍ സനല്‍ കുമാര്‍, അഡ്വ.കെ.ലാലി ജോസഫ് എന്നിവര്‍ മുഖേനെയാണ് കെ.സി വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
Featured
ആശമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്; അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

ന്യൂഡൽഹി: ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ ശമ്പള വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. കൊടിക്കു ന്നിൽ സുരേഷ് എംപിയാണ് ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.കെ. ശ്രീകണ്ഠൻ എംപി മലയാളത്തിൽ വിഷയമുന്നയിച്ചു. ആശാ വർക്കർമാരുടെ മാന്യമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
ആശാ വർക്കർമാർക്ക് നിലവിലുള്ള 7,000 രൂപയ്ക്ക് പകരം 21,000 രൂപ വേതനവും മറ്റ് വിരമിക്കൽ ആനു കൂല്യങ്ങളും നൽകണമെന്ന് കെ.സി. വേണുഗോപാൽ എംപി പാർലമെൻ്റിലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, പൊതുജനാരോഗ്യ രംഗത്ത് പ്രവർ ത്തിക്കുന്നവരുടെ അവസ്ഥയാണ് ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും അവർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകണമെന്നും ശശി തരൂർ എംപി ആവശ്യപ്പെട്ടു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login