Business
പ്രൊഫഷണൽ ഹെൽത്ത് കെയർ കോഴ്സുകളുമായി ഇസാഫ്
മണ്ണുത്തി: ആരോഗ്യമേഖലയിൽ മികച്ച തൊഴിൽ കണ്ടെത്താൻ സഹായകമായ ജെറിയാട്രിക്ക് കെയർ അസിസ്റ്റന്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് എന്നീ പ്രൊഫഷണൽ കോഴ്സുകളുമായി ഇസാഫ് ഹെൽത്ത് കെയർ. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാലും, കാൻസർ, സ്ട്രോക്ക്, അപകടങ്ങൾ തുടങ്ങി മറ്റു കാരണങ്ങളാലും കിടപ്പിലായവർക്ക് പ്രത്യേക പരിചരണം നൽകാൻ പര്യാപ്തമാക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം നേഴ്സിംഗ്, കെയർ ടേക്കിംഗ് തുടങ്ങിയ മേഖലയിൽ ഏറെ ജോലി സാധ്യതയുള്ള കോഴ്സാണ് ജെറിയാട്രിക്ക് കെയർ അസിസ്റ്റന്റ്.
തിയറി, സ്കിൽ ലാബ് ട്രെയിനിങ്, ബേസിക്ക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്, വ്യക്തിത്വ വികസന ക്ലാസ്സുകൾ, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ പ്രായോഗിക പരിശീലനം തുടങ്ങി രോഗീപരിചരണത്തിന് ആവശ്യമായ പരിശീലനങ്ങൾ നൽകുന്ന ഈ കോഴ്സുകളുടെ കാലാവധി 45 ദിവസമാണ്. കേരളത്തിലെ മികച്ച മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ആവശ്യമെങ്കിൽ ഇന്റേൺഷിപ്പ് അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ് ടു പാസ്സായ, 18 വയസ്സ് തികഞ്ഞവർക്ക് ഈ കോഴ്സുകളിലേക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. ഇസാഫ് ഫൗണ്ടേഷന് കീഴിലുള്ള തൃശ്ശൂരിലെ ട്രെയിനിങ് സെന്ററുകളിലായിരിക്കും കോഴ്സുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8714622595
Business
വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി ഫാനിന് സിഐഐ ഡിസൈന്‍ അവാര്‍ഡ്

കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റവും പുതുതായി അവതരിപ്പിച്ച ഇന്‍സൈറ്റ്-ജി ബിഎല്‍ഡിസി ഫാനിന് ഇന്ത്യയിലെ മുന്‍നിര ഡിസൈന്‍ പുരസ്‌കാരമായ സിഐഐ ഡിസൈന്‍ അവാര്‍ഡ് 2023 ലഭിച്ചു. പ്രൊഡക്ട് ഡിസൈന്‍ വിഭാഗത്തിലാണ് ഇന്‍സൈറ്റ്-ജി അവാര്‍ഡിന് അര്‍ഹമായത്. ഏറ്റവും നൂതനവും മികച്ചതുമായ ഡിസൈന്‍ സമീപനമാണ് ഇന്‍സൈറ്റ്-ജി യുടെ രൂപകല്‍പ്പനയെ വേറിട്ട് നിര്‍ത്തുന്നതെന്ന് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരടങ്ങിയ ജൂറി വിലയിരുത്തി. അവാര്‍ഡ് നേട്ടത്തോടൊപ്പം ഈ പുരസ്‌കാര മുദ്രയും ഇനി ഫാനില്‍ പതിപ്പിക്കാനും പരസ്യങ്ങളിലും ഉള്‍പ്പെടുത്താനും കഴിയും.
നൂതന സമീപനത്തിലും രൂപകല്‍പ്പനാ മികവിലും വി-ഗാര്‍ഡ് പുലര്‍ത്തിപ്പോരുന്ന സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് സിഐഐ ഡിസൈന്‍ അവാര്‍ഡെന്ന് വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രൊഡക്ട് ഡിസൈന്‍ രംഗത്ത് വി-ഗാര്‍ഡിനുള്ള ക്രിയാത്മകമായ സമീപനത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും, അദ്ദേഹം പറഞ്ഞു.
അകത്തള അലങ്കാരങ്ങളില്‍ മാറിമാറി വരുന്ന അഭിരുചികളുമായി ചേരുന്ന വിധത്തിലാണ് ഇന്‍സൈറ്റ്-ജി ഫാനിന്റെ രൂപകല്‍പ്പന. 12 നിറങ്ങളില്‍ ലഭ്യമാണ്. ഫൈവ് സ്റ്റാര്‍ റേറ്റിംഗോടെ അഞ്ചു വര്‍ഷത്തെ വാറണ്ടിയുമുണ്ട്. വെറും 35 വാട്ട് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഇന്‍സൈറ്റ്- ഫാനുകള്‍ വൈദ്യുതി ബില്‍ കുറയ്ക്കാനും, പ്രതിവര്‍ഷം 1518 രൂപയോളം ലാഭിക്കാനും സഹായിക്കും. വി-ഗാര്‍ഡിന്റെ റൂര്‍ക്കിയിലെ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രത്തിലാണ് ഈ ഫാനുകളുടെ നിര്‍മാണം. ഹൈ- സ്പീഡ് മോട്ടര്‍, എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഡസ്റ്റ് റിപ്പലെന്റ് കോട്ടിംഗ്, അതിശൈത്യകാലങ്ങളില്‍ ഉപയോഗിക്കാവുന്ന റിവേഴ്‌സ് മോഡ് ഓപ്പറേഷന്‍, ഇന്റ്യൂറ്റീവ് യൂസര്‍ ഇന്റര്‍ഫേസ്, ടൈമര്‍ സംവിധാനത്തോട് കൂടിയ യൂസര്‍-ഫ്രണ്ട്ലി റിമോര്‍ട്ട് തുടങ്ങിയ പ്രധാന സവിശേഷതകളോട് കൂടിയതാണ് ഇന്‍സൈറ്റ്-ജി ഫാന്‍. ബൂസ്റ്റ്, ബ്രീസ്, സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം തുടങ്ങിയ മോഡുകളില്‍ ഫാന്‍ പ്രവര്‍ത്തിക്കും.
Business
നിരക്കുകളിൽ മാറ്റമില്ലാതെ എസ്ബിഐ

ന്യൂഡൽഹി:വായ്പ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെ അടിസ്ഥാന പലിശ മാനദണ്ഡമായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (എംസിഎൽആർ) ഇക്കുറിയും മാറ്റം വരുത്താതെ നിലനിർത്തിയത്. കഴിഞ്ഞ ജൂലൈ മുതലാണ് എസ്ബിഐ എംസിഎൽആർ നിരക്കുകൾ നിലനിർത്താൻ തുടങ്ങിയത്. വായ്പ ഇടപാടുകാർക്ക് വായ്പകളുടെ പ്രതിമാസ തിരിച്ചടവിൽ സ്ഥിരത പുലർത്താൻ സഹായിക്കുന്ന നടപടിയാണിത്. പ്രധാനമായും കൺസ്യൂമർ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവർക്കാണ് ഈ നടപടി കൂടുതൽ പ്രയോജനം ചെയ്യുക. നവംബർ മാസത്തെ നിരക്കുകളെ കുറിച്ച് അറിയാം.
ഒരു രാത്രി മാത്രം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8 ശതമാനമാണ്. ഒരു മാസം കാലാവധിയുളള വായ്പകളുടെയും, 3 മാസം കാലാവധിയുള്ള വായ്പകളുടെയും എംസിഎൽആർ നിരക്ക് 8.15 ശതമാനമാണ്. ഒരു വർഷം കാലാവധിയുള്ള വായ്പകൾക്ക് 8.55 ശതമാനമാണ് എംസിഎൽആർ നിരക്ക്. അതേസമയം, 2 വർഷത്തേക്ക് 8.65 ശതമാനവും, 3 വർഷത്തേക്ക് 8.75 ശതമാനവുമാണ് നിരക്ക്. വായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് നിർണയിക്കാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2016-ൽ നടപ്പിലാക്കിയ സംവിധാനമാണ് എംസിഎൽആർ.
Business
മലപ്പുറത്തെ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ഇന്റർവെലിന് പുതിയ ആസ്ഥാനമന്ദിരം: ഉദ്‌ഘാടകരായി മാറിയത് 250 ജീവനക്കാർ

മലപ്പുറം: അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്റ്റാര്‍ട്ട്അപ്പ് ഇന്റര്‍വെലിന് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം വ്യത്യസ്തമായി. തങ്ങളുടെ തന്നെ സ്ഥാപനത്തിലെ 250 ഓളം വരുന്ന മുഴുവൻ ജീവനക്കാരും ചേർന്നാണ് പത്തനാപുരത്ത സ്ഥാപിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 300 ചതുരശ്ര അടിയുള്ള നിലവിലെ ഓഫീലില്‍നിന്ന് 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറു നില കെട്ടിടത്തിലേക്കാണ് ഇന്റര്‍വെല്‍ മാറുന്നത്. ഇന്റർവെൽ തുടങ്ങുന്നത് തന്നെ ചെറിയ ഒരു സംരംഭമായിട്ടാണെന്നും അതിന്റെ വളർച്ചയിൽ ഓരോ ജീവനക്കാരന്റെ സംഭാവനയും കഠിനധ്വാനവും സ്മരിക്കുക എന്നതാണ് അവരെക്കൂടി ചേർത്ത് പിടിച്ചു കൊണ്ട് പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്‌ഘാടനത്തിലൂടെ ശ്രമിച്ചതെന്ന് ഇന്റര്‍വെല്‍ സ്ഥാപകനും സി ഇ ഒയുമായ ഒ.കെ സനാഫിര്‍ പറഞ്ഞു. ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഇന്റര്‍വെല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഫിന്‍ലന്‍ഡ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 2021 ല്‍ ഒ.കെ സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീന്‍, അസ്‌ലഹ് തടത്തിൽ തടത്തില്‍, നാജിം ഇല്ല്യാസ് എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍വെല്‍ എന്ന ആശയം നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യം വെച്ചാണ് ഇന്റെര്‍വെലിന്റെ ആരംഭം. വണ്‍-ടു-വണ്‍ ലൈവ് ട്യൂട്ടറിംഗ് മോഡലാണ് ഇന്റര്‍വെലിനെ പരമ്പരാഗത എഡ്ടെക് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.ഓരോ പഠിതാവിനും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കിക്കൊണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകള്‍ നല്‍കുന്നു. വ്യക്തിഗത പഠനത്തോടുള്ള ഈ പ്രതിബദ്ധതയാണ് ഇന്റര്‍വെലിനെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിദ്യാഭ്യാസ വ്യവസായത്തിലെ ഒരു മികച്ച മാതൃകയാകാൻ സഹായിച്ചിട്ടുള്ളത്. അടുത്തിടെ വടക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ നഗരവും ഫിന്‍ലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരവുമായ ടാംപെറില്‍ നടന്ന ആഗോള എക്സ്പീരിയന്‍സ് ടാംപെരെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഇന്ത്യയില്‍നിന്നുള്ള ഏക സ്റ്റാര്‍ട്ടപ്പ് ആയിരുന്നു ഇന്റര്‍വെല്‍. ഫിന്‍ലന്‍ഡിലെ സാമ്പത്തികകാര്യ മന്ത്രാലയം ആരംഭിച്ച ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതിയില്‍ സിറ്റി ഓഫ് ടാംപെരെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്റര്‍വെല്‍ പങ്കെടുത്തു ആശയങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണം. നിലവിൽ 4,000-ലധികം വരുന്ന ഓൺലൈൻ അധ്യാപകരും ഇന്റര്‍വെലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റെർവെലിൽ ജോലി നോക്കുന്നുണ്ട് . ഇതില്‍ 97 ശതമാനവും സ്ത്രീകളാണ്. നിലവില്‍ 30 രാജ്യങ്ങളിലായി 25,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍വെല്‍ സേവനം നല്‍കി വരുന്നു. ചിത്രങ്ങൾ: വിദ്യാഭ്യാസ സ്റ്റാര്‍ട്ട്അപ്പ് ഇന്റര്‍വെലിന് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം ജീവനക്കാർ നിർവഹിക്കുന്നു
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login