ഇസാഫ്-നബാര്‍ഡ് സുസ്ഥിര സാമ്പത്തിക വികസന പദ്ധതി ജില്ലയില്‍

കോട്ടയം: നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി കോട്ടയം ജില്ലയിലും ആരംഭിച്ചു. വിജയപുരം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു. പ്രാദേശിക തലത്തില്‍ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ മുഖേനയായിരിക്കും ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുക. 14 ജില്ലകളിലായി തിരഞ്ഞെടുത്ത 300 പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.

വിജയപുരം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമന്‍ കുട്ടി അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജനറല്‍ മാനേജര്‍ പി.എസ് മോഹനന്‍ ക്ലാസെടുത്തു. നബാര്‍ഡ് ഡിഡിഎം റെജി വര്‍ഗീസ്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി സന്തോഷ്, ഇസാഫ് സസ്റ്റൈനബിള്‍ ബാങ്കിങ് ചീഫ് മാനേജര്‍ സന്ധ്യ സുരേഷ്, കോട്ടയം ക്ലസ്റ്റര്‍ ഹെഡ് ദീപ ജോസ്, കോട്ടയം ബ്രാഞ്ച് ഹെഡ് രാമാനന്ദ പ്രഭു എന്നിവര്‍ പങ്കെടുത്തു.​
​Photo Caption: നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി​ ​തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉല്‍ഘാടനം ചെ​യ്യുന്നു​. ​​​​

Related posts

Leave a Comment