Connect with us
fed final

Business

ട്രാൻസ്ജൻഡർ വിഭാഗത്തിന് മഴവില്‍ അക്കൗണ്ടുമായി ഇസാഫ് ബാങ്ക്

Avatar

Published

on

കൊച്ചി: ട്രാൻസ്ജൻഡർ വിഭാഗക്കാര്‍ക്കു മാത്രമായി റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ചു. മാര്‍ത്തോമ സഭയുടെ നവോദയ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് പദ്ധതിയുടെ ഉദ്‌ഘാടനം നടന്നത്. നവോദയ മൂവ്‌മെന്റ് പ്രസിഡന്റ് ബിഷപ്പ് തോമസ് മാർ തീത്തോസും ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസും ചേർന്ന് റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട് ലോഗോ പ്രകാശനം ചെയ്തു. പദ്ധതിയുടെ ലഘുലേഖ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ് രഞ്ജു രഞ്ജിമാർ ഏറ്റുവാങ്ങി.

Advertisement
inner ad

സമൂഹത്തില്‍ തുല്യതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ടെന്നും ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ ഇനിയും ലഭ്യമല്ലാത്ത ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കാല്‍നൂറ്റാണ്ടായി ഇസാഫ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇന്ത്യയിലെ മുന്‍നിര സോഷ്യല്‍ ബാങ്കായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ സാമ്പത്തിക സേവനങ്ങള്‍ സാര്‍വത്രികമാക്കി താഴെതട്ടിലുള്ളവരുടെ ജീവനോപാധികളും സാമ്പത്തിക വികസനവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇസാഫ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ സമ്പാദ്യശീലം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വളരെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട് എന്ന് നവോദയ മൂവ്‌മെന്റ് പ്രൊജക്ട് ഡയറക്ടര്‍ ഫാദര്‍ മാത്യു ഫിലിപ്പ് നിലമ്പൂര്‍ പറഞ്ഞു. ഭിന്നലിംഗ സൗഹൃദ തൊഴിലിട സംസ്‌കാരം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി ഭിന്നലിംഗക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement
inner ad

മികച്ച പലിശ നിരക്കും ഡെബിറ്റ് കാര്‍ഡ് സേവനങ്ങളും ലഭിക്കുന്ന പദ്ധതിയാണ് റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട്. പലിശ മാസംതോറും അക്കൗണ്ടിലെത്തുമെന്നതും ഈ അക്കൗണ്ടിന്റെ സവിശേഷതയാണ്. എറണാകുളം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാർ, ഇസാഫ് കോഓപറേറ്റീവ് സൊസൈറ്റി സിഇഒ ക്രിസ്തുദാസ് കെ വി, സോഷ്യൽ ആക്ടിവിസ്റ്റ് ഫൈസൽ ഫൈസു എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

കസ്റ്റമറുടെ ജന്മദിനത്തിൽ, അപ്രതീക്ഷിത സമ്മാനമൊരുക്കി ഫെഡറൽ ബാങ്ക്

Published

on

കൊച്ചി: പതിവു പോലെ ഇടപാടു നടത്താനായി ബാങ്കിലെത്തിയ കസ്റ്റമർക്ക് അപ്രതീക്ഷിത ജന്മദിന സമ്മാനമൊരുക്കി ഞെട്ടിച്ച് ഫെഡറൽ ബാങ്ക് ജീവനക്കാർ. ഫെഡറൽ ബാങ്ക് പാലാരിവട്ടം ശാഖയിലെ കസ്റ്റമറായ ജോളി സെബാസ്റ്റ്യൻ മുളവരിക്കലിന്റെ ജന്മദിനമാണ് ജീവനക്കാർ സർപ്രൈസ് ആയി കേക്ക് മുറിച്ചും ആശംസകൾ നേർന്നും ആഘോഷമാക്കിയത്.

ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ സാർവത്രികമായ ഇക്കാലത്ത് ഉപഭോക്താക്കളുമായുള്ള മാനുഷിക ബന്ധം ഊഷ്മളതയോടെ നിലനിർത്താനും ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനുമായി ഫെഡറൽ ബാങ്ക് ഈയിടെ ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന ക്യാംപയിൻ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ജോളി സെബാസ്റ്റ്യനു വേണ്ടി ആഘോഷം സംഘടിപ്പിച്ചത്.

Advertisement
inner ad
Continue Reading

Business

വനിതാദിന സമ്മാനവുമായി ഫെഡറല്‍ ബാങ്ക്; തയ്യല്‍ മെഷീനുകൾ വിതരണം ചെയ്തു

Published

on

കൊച്ചി: സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ വഴിതേടിയെത്തിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനത്തിനു പുറമെ വനിതാദിന സമ്മാനമായി സൗജന്യ തയ്യല്‍ മെഷീനുകളും വിതരണം ചെയ്ത് ഫെഡറല്‍ ബാങ്കിന്റെ മഹനീയ മാതൃക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളെ സ്വയംതൊഴില്‍ സംരംഭകരാക്കാന്‍ ലക്ഷ്യമിട്ട് ഫെഡറല്‍ ബാങ്കിനു കീഴിലുള്ള ഫെഡറല്‍ സ്‌കില്‍ അക്കാഡമി നടത്തുന്ന തയ്യല്‍ പരിശീലന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് അംഗങ്ങള്‍ക്കാണ് ജീവനോപാധിയായി തയ്യല്‍ മെഷീനുകള്‍ നല്‍കിയത്. ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണിത്.

കച്ചേരിപ്പടി വിമല വെല്‍ഫയര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും സര്‍വീസ് ക്വാളിറ്റി വിഭാഗം മേധാവിയുമായ ശോഭ എം റെസിഡന്‍ഷ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 30 അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു .

Advertisement
inner ad

‘വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പോയ വനിതകളെ തൊഴില്‍, സംരംഭകത്വ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് മുന്നേറാന്‍ ഇതു സഹായകമാകും. 42 ശതമാനം വനിതാ ജീവനക്കാരുള്ള ഫെഡറല്‍ ബാങ്ക് തൊഴില്‍ രംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതില്‍ വളരെ മുന്‍പന്തിയിലുണ്ട്. സ്ത്രീ ശാക്തീകരണത്തിലൂടെ എല്ലാ മേഖലയിലും ഈ സമത്വം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്,’ ശോഭ എം പറഞ്ഞു.

ഡിവിപിയും ബാങ്കിന്റെ സിഎസ്ആര്‍ വിഭാഗം മേധാവിയുമായ അനില്‍ സി ജെ, വിമലാലയം വെല്‍ഫയല്‍ സെന്റര്‍ മദര്‍ സുപീരിയര്‍ സിസ്റ്റര്‍ സോഫി, എസ് ബി ഗ്ലോബൽ എജുക്കേഷനല്‍ റിസോഴ്‌സസ് സിഇഒ വിനയരാജന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
inner ad

18നും 35നുമിടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകള്‍ക്കാണ് തയ്യല്‍ പരിശീലനം നല്‍കിയത്. നൈപുണ്യ പരിശീലനം നല്‍കി ഇവരെ സ്വയംതൊഴിലിന് സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫെഡറല്‍ സ്‌കില്‍ അക്കാഡമി മുഖേനയാണ് വനിതകള്‍ക്കായി ഇത്തരം തൊഴില്‍ പരിശീലന കോഴ്‌സുകള്‍ നടത്തിവരുന്നത്. എസ്ബി ഗ്ലോബല്‍ എജ്യുക്കേഷണല്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെയാണ് ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. 2016ല്‍ തുടക്കമിട്ട അക്കാഡമി സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ള നൂറുകണക്കിന് വനിതകളെ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി സ്വയംസംരഭകരാക്കി മാറ്റിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Business

വാസ്തു ഡയറിയുടെ പ്രീമിയം നെയ്യ് വിപണിയിൽ

Published

on

കൊച്ചി: രാജ്യത്തെ മുൻനിര പാലുല്പന്ന നിർമാതാക്കളായ ശ്രീ രാധേ ഡയറി ഫാം ആൻഡ് ഫുഡ്‌സ് ലിമിറ്റഡ് (വാസ്തു ഡയറി) പ്രീമിയം ഗോൾഡ് നെയ്യ് പുറത്തിറക്കി. ഗോൾഡ് പ്രീമിയം പശു നെയ്യ്, ഗോൾഡ് ദേശി നെയ്യ് എന്നിങ്ങനെ രണ്ട് ഇനങ്ങളിലാണ് പ്രീമിയം നെയ്യ് വിപണിയിലെത്തുന്നത്. പുതിയ പ്രീമിയം ഉൽപ്പന്നങ്ങളിലൂടെ ഗുണമേന്മയും ആരോഗ്യവും വിശ്വാസവും സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വാസ്തു ഡയറിയുടെ സ്ഥാപകനും ചെയർമാനുമായ ഭൂപത് സുഖാദിയ പറഞ്ഞു.
ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തു ഡയറിക്ക് 100 കോടിരൂപ വാർഷിക വിറ്റുവരവുണ്ട്. വാസ്തു ഡയറിയുടെ മറ്റ്ഉൽപ്പന്നങ്ങളായ തൈര്, ഐസ്ക്രീം, സംഭാരം എന്നിവയും വിപണിയിൽ ലഭ്യമാണ്.

Continue Reading

Featured