ഗ്ലോബൽ എസ്എംഇ ഫിനാൻസ് അവാർഡിൽ ഇസാഫ് ബാങ്കിന് അംഗീകാരം

തൃശ്ശൂർ : കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് എസ്എംഇ ഫിനാൻസ് ഫോറം രൂപീകരിച്ച ഗ്ലോബൽ എസ്എംഇ ഫിനാൻസ് അവാർഡ് 2021ൽ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച വനിതാ സംരംഭകരുടെ വിഭാഗത്തിലാണ് ബാങ്ക് പ്രത്യേക പരാമർശം നേടിയത്. അമേരിക്ക ആസ്ഥാനമായുള്ള എസ്എംഇ ഫിനാൻസ് ഫോറം രൂപീകരിച്ച ഗ്ലോബൽ എസ്എംഇ ഫിനാൻസ് അവാർഡ്, സൂക്ഷ്മ,ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയും ഫിൻടെക് കമ്പനികളെയും അംഗീകരിക്കുന്നു.

സാർവത്രിക സാമ്പത്തിക ഉൾപ്പെടുത്തൽ, ഉപജീവനമാർഗം, സാമ്പത്തിക സ്ഥിതി വികസനം എന്നിവയിലൂടെ എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്നതിലും, ഇന്ത്യയിലെ താഴ്ന്ന കുടുംബങ്ങളിൽപ്പെട്ട അർഹതപ്പെട്ട സ്ത്രീകൾക്ക് ചെറുകിട വായ്പകൾ ലഭ്യമാക്കുന്നതിലും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുൻഗണന നൽകുന്നു. ലോകബാങ്ക് ഗ്രൂപ്പിലെ അംഗമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനും (ഐ എഫ് സി) എസ്എംഇ ഫിനാൻസ് ഫോറവും ചേർന്നാണ് 2021-ലെ ഗ്ലോബൽ എസ്എംഇ ഫിനാൻസ് അവാർഡുകൾ സംഘടിപ്പിച്ചത്.

Related posts

Leave a Comment