Connect with us
48 birthday
top banner (1)

Kerala

ഇസാഫ് ബാങ്ക് അറ്റാദായം മുൻ പാദത്തേക്കാൾ 45% വർധന

Avatar

Published

on

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. ബാങ്കിന്റെ മൊത്ത ബിസിനസ് 23.4% വർധിച്ച് 40,551 കോടിയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു മൊത്ത ബിസിനസ്. മൊത്ത വായ്പ 30% വർധിച്ച് 18783 കോടിയിലെത്തി, കഴിഞ്ഞ വർഷമിത് 14444 കോടിയായിരുന്നു. ഈ പാദത്തിലെ മൊത്ത വായ്പ കഴിഞ്ഞ വർഷത്തേക്കാൾ 14.3% വർധനവിൽ 19664 കോടി രൂപയായി. ഇതിൽ 66% ചെറുകിട വായ്പകളും ബാക്കി 34% റീറ്റെയ്ൽ വായ്പകളുമാണ്. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മൊത്ത വായ്പാ വിതരണം 4503 കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4509 കോടി രൂപയായിരുന്നു. അതോടൊപ്പം ബാങ്കിന്റെ മൊത്തം നിക്ഷേപം 33.4% ഉയർന്ന് 20,887 കോടി രൂപയായി. കഴിഞ്ഞ വർഷമിത് 15,656 കോടി രൂപയായിരുന്നു. ബാങ്കിന്റെ കാസ നിക്ഷേപം 72.8 % ഉയർന്ന് 4927 കോടിയായി മുൻ വർഷം ഇതേ കാലയളവിൽ 2,852 കോടിയായിരുന്നു. അതോടൊപ്പം കാസാ അനുപാദം 23.6 ശതമാനമായി.

Advertisement
inner ad

2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ അറ്റാദായം കഴിഞ്ഞ പാദത്തേക്കാൾ 44.8 % വർധിച്ച് 63 കോടിയിലെത്തി. 2024 സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇത് 43 കോടിയായിരുന്നു. അറ്റ പലിശ വരുമാനത്തിൽ സ്ഥിര വളർച്ചയാണ് ബാങ്ക് കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 591 കോടിയായിരുന്നത് ഈ വർഷം 588 കോടിയായി. അറ്റ പലിശ മാർജിൻ മാറ്റമില്ലാതെ 9.4 % ൽ തുടരുന്നു.

“കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മൊത്തം ബിസിനസിന്റെ സുപ്രധാന മേഖലകളിൽ 23.4 ശതമാനത്തിന്റെ മികച്ച വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസ നിക്ഷേപങ്ങളിലടക്കം വർധനവ് പ്രകടമാണ്. ആകെ നിക്ഷേപങ്ങളുടെ 92 ശതമാനവും റീട്ടെയിൽ നിക്ഷേപങ്ങളാണ് എന്നുള്ളത് സാമ്പത്തിക സ്ഥിരതയെ കൂടുതൽ ബലപ്പെടുത്തുന്നു. ബിസിനസ് കറസ്‌പോണ്ടൻ്റ് മേഖലയിലുള്ള ഇസാഫ് ബാങ്കിന്റെ ആശ്രിതത്വം പരിമിതപ്പെടുത്തി, നഷ്ട സാധ്യതയുള്ള പ്രവർത്തനങ്ങളെ ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം റിസ്ക് മാനേജ്മെറ്റിനെ മെച്ചപ്പെടുത്തുകയും ചെയ്യും.”- ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു.

Advertisement
inner ad

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 23 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 755 ശാഖകളും 627 എടിഎമ്മുകളും പ്രവർത്തിക്കുന്നതുവഴി ബാങ്കിന്റെ വിതരണ ശൃംഖല വിപുലീകരിച്ചിട്ടുണ്ട്. താഴെക്കിടയിലുള്ള ആളുകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിച്ച് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് 35 ബിസിനസ് കറസ്പോണ്ടന്റുമാരുമായി സഹകരിച്ച് 1065 ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ഇസാഫിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല

Published

on

പാലക്കാട്‌:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച്‌ ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.

Continue Reading

Kerala

പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

പാലക്കാട്‌: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി

Continue Reading

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured