ഐസക്കിന്റെ ട്രഷറി പ്രേമം ശുദ്ധ തട്ടിപ്പ്; അധികാര വികേന്ദ്രികരണം അട്ടിമറിക്കാൻ സർക്കാർ ശ്രമം – ഡോ. ശൂരനാട് രാജശേഖരൻ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം ട്രഷറിയിലേക്ക് മാറ്റാൻ ധനവകുപ്പ് ഇറക്കിയ സർക്കുലർ അധികാര വികേന്ദ്രികരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഡോ.ശൂരനാട് രാജശേഖരൻ. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രഷറിയിലേക്ക് മാറ്റിയാൽ കൂടുതൽ പലിശ കിട്ടുമെന്ന മുൻ ധനകാര്യമന്ത്രി ഐസക്കിന്റെ വാദം തെറ്റാണ്. ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പ് കേട് മൂലം ട്രഷറിയിൽ കടുത്ത നീയന്ത്രണങ്ങളാണാ ളുള്ളത്. ഇതുമൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനം ദിന പ്രവർത്തനത്തിന് തടസം ഉണ്ടാകും. 9.723 ശതമാനം പലിശക്കെടുത്ത 2150 കോടി രൂപയുടെ കിഫ് ബി യുടെ മസാല ബോണ്ട് കുറഞ്ഞ പലിശക്ക് ന്യൂ ജനറേഷൻ ബാങ്കിൽ നിക്ഷേപിച്ചയാളാണ് മുൻ ധൻകാര്യമന്ത്രി തോമസ് ഐസക്ക് എന്നും കൂടുതൽ പലിശ കിട്ടുന്ന ട്രഷറിയിൽ എന്തുകൊണ്ടാണ് കിഫ് ബി പണം നിക്ഷേപിക്കാതിരുന്നതെന്ന് ഡോ. തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും ഡോ. ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. ഐസക്കിന്റെ ട്രഷറി പ്രേമം ശുദ്ധ തട്ടിപ്പാണ്. ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹതപെട്ട പദ്ധതി വിഹിതം പോലും സർക്കാർ അനുവദിക്കുന്നില്ലന്നും പദ്ധതി വിഹിതമായി ഈ സാമ്പത്തിക വർഷം വകയിരുത്തിയ 7280 കോടിയിൽ 857 കോടി രൂപ മാത്രമാണ് സർക്കാർ ഇതുവരെ നൽകിയതെന്നും ഡോ. ശൂരനാട് രാജശേഖരൻ കണക്കുകൾ ഉദ്ധരിച്ച് വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പണം ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഡോ. ശൂരനാട് ആവശ്യപ്പെട്ടു.

Related posts

Leave a Comment