ഐഎസിനുവേണ്ടി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം ; കണ്ണൂരില്‍ രണ്ട് യുവതികള്‍ പിടിയില്‍

കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കണ്ണൂരിൽ അറസ്റ്റിൽ. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂർ നഗരപരിധിയിൽ നിന്ന് പിടികൂടിയത്. ഡൽഹിയിൽ നിന്നും എൻഐഎ സംഘമെത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസിനായി പ്രചാരണം നടത്തിയെന്നതാണ് ഇതുവർക്കുമെതിരായ ആരോപണം. ഇവർക്കൊപ്പമുള്ള മുസാദ് അൻവർ എന്നയാളെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഘത്തിൽപ്പെട്ട അമീർ അബ്ദുൾ റഹ്‌മാൻ എന്നൊരാളെ മംഗലാപുരത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആറ് മാസത്തോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. കേരളത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐഎസിന് വേണ്ടി സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതെന്നാണ് എൻഐഎ നിഗമനം.

Related posts

Leave a Comment