ഔദ്യോ​ഗിക യാത്രയിലാണ്, ഇളവ് വേണം ; പോലീസിന് വിജയ് ബാബുവിന്റെ മെയിൽ

കൊച്ചി: നടിയെ ബാലാത്സംഗം ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാവകാശം തേടി നിർമാതാവും നടനുമായ വിജയ് ബാബു. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലായതിനാൽ 19 ന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് പൊലീസിന് അയച്ച ഇ മെയിലിൽ വ്യക്തമാക്കുന്നത്. എന്നാൽ സാവകാശം നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.നടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ നോട്ടീസിനാണ് ഇ മെയിലിൽ വിജയ് ബാബു മറുപടി നൽകിയത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലാണ് 19 ന് കൊച്ചിയിലെത്തുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് വ്യക്തമാക്കുന്നത്.

Related posts

Leave a Comment