നിരന്തരം കെലപ്പെടുത്തി , വിദ്യാർത്ഥികളെ ഭയപ്പെടുത്തി, കോളേജുകളിൽ പഠിക്കാൻ കഴിിയാത്ത സാഹചര്യങ്ങളുണ്ടാക്കി ഹോസ്റ്റലുകൾ ഗുണ്ടാവിളയാട്ടത്തിന്റെ സിരാ കേന്ദ്രമാക്കി മാറ്റി, സർവ്വകലാശാലകളെയും കോളേജുകളെയും അധപധപ്പിച്ചും നശിപ്പിച്ച് നാറാണകല്ല് കാണിക്കുന്ന ഇടത് പക്ഷത്തിന് കോൺഗ്രസിനെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമില്ലാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാനത്ത് അറുകൊല നടന്നിരിക്കുന്നു. അത് എങ്ങനെ നടന്നുവെന്ന് പരിശോധിക്കണം. കൊലപാതകത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് കൊലപാതകം നടന്നതെന്ന് അന്വേഷിക്കും. ഒരു കാര്യം ഉറപ്പ് പറയാം ഒരിക്കലും കെെസ് യു മുൻകയ്യെടുത്ത് എസ്എഫ്ഐയെ കുത്താനും വെട്ടാനും പോയ ചരിത്രമില്ലെന്ന് നെഞ്ചത്ത് കൈ വച്ച് പറയാൻ സാധിക്കും. മറിച്ച് എസ്എഫ്ഐയാണ് കെ എസ് യു രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുളളത്. കേരളത്തിലുടനീളം പരിശോധിച്ചാൽ എസ്എഫ്ഐ അക്രമണത്തിനിരയായ ഒരുപാട് കെഎസ് യു പ്രവർത്തകരെ കാണാം. അത് പരിശോധിച്ച് കോളേജുകളിൽ ആരാണ് അക്രമികളെന്ന് ലോകം വിലയിരുത്തട്ടെ. കൊലപാതകത്തെ ഒരിക്കലും കോൺഗ്രസ് ന്യായീകരിക്കില്ല. സംഭവത്തിന്റെ നിജസ്ഥിതി പഠിച്ച് ബാക്കി കാര്യങ്ങൾ വിലയിരുത്തുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
Related posts
-
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുമുന്നണി വർഗീയ വത്കരിക്കുന്നു : എൻ.കെ പ്രേമചന്ദ്രൻ
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ ഇടതുമുന്നണി വർഗീയ വത്കരിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന നയമാണ് സിപിഎമ്മിന്റേത്. മന്ത്രിമാർ... -
കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകൾക്ക്... -
യുഡിഎഫ് വിജയിച്ചാൽ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് കെ.സുധാകരൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി....