Featured
ഐഎസ് മാതൃകയിൽ കേരളത്തിൽ പെറ്റ് ലവേർസ് തുടങ്ങാൻ പദ്ധതിയെന്ന് എൻഐഎ
കൊച്ചി: കേരളത്തിൽ ഐഎസ് മോഡൽ തീവ്രവാദ സംഘടന രൂപീകരിക്കാൻ ശ്രമമെന്ന് എൻഐഎ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച തൃശൂർ സ്വദേശി നബീൽ അഹമ്മദിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
പെറ്റ് ലവേർസ് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചത്. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതിയെന്നും ഐഎൻഎ. പണത്തിനായി തൃശൂരും പാലക്കാടുമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ പദ്ധതിയിട്ടെന്നും നബീൽ മൊഴിനൽകി.
ഖത്തറിൽ നിന്നാണ് നബീൽ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് നബീലിനെ എൻഐഎ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകും എന്നാണ് സൂചന.
Bengaluru
എടിഎമ്മിലേക്ക് പണവുമായി പോയ വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്ന്,93 ലക്ഷം കവർന്നു
ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച.ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്.തിരക്കുള്ള ശിവാജി ചൗക്കിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്.മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
Featured
കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് വി ഡി സതീശൻ
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് പറയണം. മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ല.
26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. 2018 ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ വീണ്ടും നടത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
1999 മുതല്‍ കൈക്കൊണ്ടിരുന്ന നിലപാടില്‍ എങ്ങിനെ മാറ്റം വന്നു എന്നും ഇപ്പോള്‍ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത കൊക്ക കോള കമ്പനിയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയില്‍ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുത്.
സര്‍ക്കാരിന്റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. സുതാര്യമല്ലാത്ത ഈ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തം.
Featured
ഇ.പി. ജയരാജന്റെ ആത്മകഥ : ഡി.സി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ അറസ്റ്റില്‍
കോട്ടയം: സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ഡി.സി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എ.വി. ശ്രീകുമാര്‍ അറസ്റ്റില്‍. ഇന്ന് രാവിലെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ശ്രീകുമാറില്‍ നിന്ന് പ്രാഥമികമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ആവശ്യമെങ്കില്‍ ശ്രീകുമാറിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
ജനുവരി ആറിനാണ് സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ എ.വി. ശ്രീകുമാറിന് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇ.പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ വിശ്വാസ വഞ്ചനയടക്കം കുറ്റങ്ങള്‍ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉപാധികളോടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് പേരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് ഉത്തരവ്.
ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, കേസുമായി ബന്ധപ്പെട്ടവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.
നിയമവിരുദ്ധ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തൊഴിലിന്റെ ഭാഗമായ പ്രവര്‍ത്തനം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ‘ദേശാഭിമാനി’ കണ്ണൂര്‍ ബ്യൂറോ ചീഫ് രഘുനാഥ് ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങള്‍ എഡിറ്റോറിയല്‍ ചുമതലയുടെ ഭാഗമായി പരിശോധിച്ച് അനുമതി നല്‍കുകയാണ് താന്‍ ചെയ്തതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
പ്രഥമദൃഷ്ട്യാ വിശ്വാസ വഞ്ചനയടക്കം കുറ്റങ്ങള്‍ സംഭവത്തില്‍ പ്രകടമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ അനുമതിയില്ലാതെ പുസ്തകത്തിന് ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന തലക്കെട്ട് നല്‍കിയതും പുസ്തകം പ്രസിദ്ധീകരിക്കുന്ന തീയതി പ്രസിദ്ധീകരിച്ചതും അദ്ഭുതപ്പെടുത്തുന്നു. ഇത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഇതില്‍ പങ്കില്ലെന്ന് ഹരജിക്കാരനും ഹരജിക്കാരനും മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന് സര്‍ക്കാറും പറയുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login