മരംമുറിക്കേസിൽ ദീപക്കിനെ പുറത്താക്കിയാൽ മാത്രം മതിയോ..? ; സുഖിപ്പിക്കൽ തന്ത്രവുമായി കോൺഗ്രസിനെതിരെ വ്യാജ വാർത്തകളുമായി 24 ന്യൂസ്

കൊച്ചി : മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കുന്നതിന് ട്വന്റി ഫോർ ന്യൂസിലെ ദീപക് ധർമ്മടം ശ്രമിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവന്നിരുന്നു. തെളിവുകൾ പുറത്തു വന്നതിന് പിന്നാലെ മുഖം മിനുക്കുന്നതിനുവേണ്ടി ദീപക്കിനെ ചാനലിൽ നിന്നും താൽക്കാലികമായി പുറത്ത് ആക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റു മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ അതിനോട് ഭീഷണിയുടെ സ്വരത്തിൽ ആയിരുന്നു ചാനലിനെ മേധാവി ശ്രീകണ്ഠൻനായർ പ്രതികരിച്ചത്.

കോടിക്കണക്കിനു രൂപയുടെ അഴിമതി കേസിൽ ചാനലിലെ പ്രധാനപ്പെട്ട ചുമതലയുള്ള ജീവനക്കാരൻ പ്രതി സ്ഥാനത്തേക്ക് കടന്നുവരുമ്പോൾ അത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചത് ഈ ചാനൽ തന്നെയാണെന്ന കാര്യവുമല്ല ചൂണ്ടിക്കാണിക്കുന്നു.ആ സാഹചര്യത്തിൽ ചാനൽ മേധാവിക്കും ചാനലിനെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ സർക്കാരിന് അനുകൂലമായ വാർത്തകളാണ് ഈ ചാനൽ വഴി പ്രചരിപ്പിക്കുന്നത് എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിനെതിരെ ഒട്ടേറെ അടിസ്ഥാനരഹിതമായ വാർത്തകൾ ഈ മാധ്യമം പുറത്തുവിട്ടു.രാഹുൽ ഗാന്ധിയുടെ പ്രസ്താവന എന്ന നിലയിൽ തീർത്തും തെറ്റായ വാർത്ത പ്രചരിപ്പിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ ചാനലിനെതിരെ വലിയ വിമർശനം ഉണ്ടാക്കി. സർക്കാരിനോടും സിപിഎമ്മിനോടും അമിത വിധേയത്വം വെച്ചുപുലർത്തുന്നത് വഴി മരം മുറി കേസിൽ അന്വേഷണം ചാനലിനും ചാനൽ മേധാവിക്കും എതിരെ വരില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Related posts

Leave a Comment