വിസ്മയിപ്പിക്കുന്ന കാലിഗ്രഫിയുമായി ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി ഇര്‍ശാദ് വിദ്യാര്‍ത്ഥിനി

ചങ്ങരംകുളം : പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളില്‍ പത്താം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഫാത്വിമ നസ് ലക്കു ഇതു ആനന്ദത്തിന്റെ നിമിഷം. തന്റെ തീവ്രമായ അഭിലാഷം നിറവേറ്റപ്പെടുകയെളുപ്പമല്ലായെന്നറിഞ്ഞിട്ടും കഠിന പ്രയത്‌നത്തിനിടെ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഫാത്വിമ നസ് ല മറ്റുള്ളവര്‍ക്കു കൂടി മാത്യകയായിരിക്കുകയാണ്.
അറബിക് കാലിഗ്രഫിയില്‍ ചെറുപ്പം മുതല്‍ തന്നെ അസാമാന്യ കഴിവു തെളിയിച്ച നസ് ല യുടെ കാലിഗ്രഫികള്‍ നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഖുര്‍ആനിലെ സൂറത്തു യാസീന്‍ പൂര്‍ണമായും ഒറ്റ ഷീറ്റില്‍ മനോഹരമായി കാലിഗ്രഫി ചെയ്തതു വിലയിരുത്തിയാണു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്നും ഔദ്യോഗിക അഭിനന്ദനവും അവാര്‍ഡു വിവരവും ലഭിക്കുന്നത്. പഠനത്തില്‍ മിടുക്കിയും സകൂളിലെ വിവിധ മത്സരങ്ങളിലെ സ്ഥിരം ജേതാവുമായി മാറിയ നസ് ലക്കു അധ്യാപകര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും ലഭിക്കുന്ന പ്രചോദനങ്ങള്‍ ഈയൊരു വലിയ നേട്ടത്തിലേക്കു അതിവേഗം നടന്നടുക്കുവാന്‍ സഹായകമായെന്ന് നസ് ല പറഞ്ഞു. ചങ്ങരംകുളം പള്ളിക്കര സ്വദേശി പള്ളത്ത് അബ്ദുല്‍ മജീദ് ജുബൈരിയ ദമ്പതികളുടെ മകളാണ് ഫാത്തിമ്മത്തുല്‍ നസ്‌ല.
നസ്‌ല കൈവരിച്ച നേട്ടത്തില്‍ ഇര്‍ശാദ് മാനേജ്‌മെന്റും സ്റ്റാഫ് കൗണ്‍സിലും സന്തോഷം പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു

Related posts

Leave a Comment