ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കായലിൽ മുങ്ങിമരിച്ചു

ആലപ്പുഴ• സഹപ്രവർത്തകർക്കൊപ്പം ബോട്ടു യാത്രയ്ക്കെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കായലിൽ മുങ്ങി മരിച്ചു. പന്തളം കടയ്ക്കാട് കാക്കക്കുഴിയിൽ അബ്ദുൽ മനാഫ് (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുട്ടനാട്ടിലെ വേണാട്ടുകാട് മതികായലിനു സമീപത്തായിരുന്നു അപകടം.ഹൗസ്ബോട്ടിന്റെ മുൻവശത്തുനിന്നു ചിത്രമെടുക്കുന്നതിനിടെ കൈവരിയിൽ തട്ടി മനാഫ് വെള്ളത്തിൽ വീഴുകയായിരുന്നു. പുളിങ്കുന്ന് പൊലീസും ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. സഹപ്രവർത്തകരും മറ്റു സർക്കാർ ഉദ്യോഗസ്ഥരുമടക്കം 90 പേരടങ്ങുന്ന സംഘമാണു ഹൗസ്ബോട്ട് യാത്രയ്ക്കെത്തിയതെന്നു പൊലീസ് പറഞ്ഞു.

Related posts

Leave a Comment