Connect with us
48 birthday
top banner (1)

News

ഷിപ്പിംഗ് ദുരന്തം : കണ്ണൂർ വെള്ളാട് കാവ് അമൽ സുരേഷ് അടക്കമുള്ളവരെ കുറിച്ച് ഇതുവരെ വിവരമില്ല.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞ് ആറ് ജീവനക്കാർ മരിച്ചതായി ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.ഇന്ത്യൻ, ഇറാനിയൻ പൗരന്മാരുള്ള ആറ് ജീവനക്കാരുള്ള അറബക്തർ- I കപ്പൽ ഞായറാഴ്ച മുങ്ങിയാതായി ഇറാൻ്റെ പോർട്ട് ആൻഡ് മാരിടൈം നാവിഗേഷൻ അതോറിറ്റി മേധാവി നാസർ പസാന്ദെ ഉദ്ധരിച്ച് ഐ ആർ എൻ എ റിപ്പോർട്ട് ചെയ്തിരുന്നു. (മരണപ്പെട്ട വി ഹനീഷും കണ്ടെത്താൻ കഴിയാത്ത അമൽ സുരേഷും മുകളിൽ ചിത്രത്തിൽ)

Advertisement
inner ad

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇറാനും കുവൈറ്റും സംയുക്തമായി നടത്തിയ ശ്രമത്തിൽ തൃശൂർ സ്വദേശി വി ഹനീഷ് (26 ) അടക്കമുള്ളവരുടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മറ്റു മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് ഐ ആർ എൻ എ ഉദ്യോഗസ്ഥ നെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. ഷിപ്പിംഗ് ട്രെയിനിയായിരുന്ന കണ്ണൂർ വെള്ളാട് കാവ് കോട്ടയിൽ അമൽ സുരേഷ് (26 ) അടക്കമുള്ള മൂന്നു പേരെ ഇനിയും കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ഗതകാല സ്മരണകളിൽ കല്യാണ രാവിനെ പുനരാവിഷ്കരിച്ച് “കോഴിക്കോടൻസ്”

Published

on

റിയാദ് : കോഴിക്കോട്ടെ പഴയ കാല കല്യാണരാവിനെ പുനരാവിഷ്ക്കരിച്ചു റിയാദിലെ കോഴിക്കോടെൻസിന്റെ കുടുംബ സംഗമം. റിയാദിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ച ‘കല്യാണരാവ്’ പുതുതലമുറക്ക് കൗതുകം പകർന്നപ്പോൾ പഴയ തലമുറക്ക് അവിസ്മരണീയ അനുഭവമായി മാറി. പഴയകാലത്തെ ഓർമിപ്പിക്കുന്ന ക്ഷണക്കത്തും, കല്യാണ പന്തലും ചടങ്ങുകളും തനിമ ചോരാതെ അവതരിപ്പിച്ച പരിപാടിയിൽ പുയ്യാപ്ലക്കും മണവാട്ടിക്കും പുറമെ അമ്മായിഅമ്മയും അമ്മോശനും അളിയനും കാരണവന്മാരും മൊല്ലാക്കയും കാര്യസ്ഥനുമെല്ലാം വേദിയിലെത്തി.

പനയോല കൊണ്ടും സാരി കൊണ്ടും മനോഹരമായി അലങ്കരിച്ച കല്യാണ പന്തലിന്റെ സ്വാഗത കവാടവും, മാല ബൾബുകളാൽ അലങ്കരിച്ച പരിസരവുമെല്ലാം കല്യാണ വീടിനെ ആകർഷകമാക്കി. അല്പം ആധുനിക രീതിയിൽ അലങ്കരിച്ച വിവാഹ വേദിയിൽ കോഴിക്കോടെന്സ് അംഗങ്ങൾ അവരുടെ ഭാര്യമാർക്കൊപ്പം പുയ്യാപ്ലയും മണവാട്ടിയുമായി എത്തിയപ്പോൾ, ഒപ്പനയും കൈകൊട്ടി പാട്ടുമായാണ് സഹപ്രവർത്തകർ അവരെ വരവേറ്റത്. മോതിരമിടലും മാലയണിയിക്കലും മധുരം നൽകലും കാൽകഴുകലും അടക്കമുള്ള ചടങ്ങുകളും ഗൃഹാതുര സ്മരണകളുയർത്തി.

അംഗങ്ങളുടെ പഴയ കല്യാണ ഫോട്ടോ വെച്ച് തയ്യാറാക്കിയ വീഡിയോയും കുറിക്കല്യാണവും നാട്ടിൽ നിന്നും എത്തിച്ച അമ്മിയും, കല്ലും, അരി ചേറുന്ന മുറം, തേങ്ങ ചിരവ, പുട്ടുകുറ്റി, നാടൻ പഴക്കുലകൾ, മൂളി, ലക്കോട്ട് (കവർ), വെറ്റില, അടക്ക, ബീഡി, റോജ ,80-90 കാലഘട്ടത്തിലെ കുറിക്കല്യാണത്തിന് അന്നുപയോഗിച്ചിരുന്ന പലഹാരങ്ങൾ, ഉപ്പിലിട്ട വിഭവങ്ങൾ, മൈലാഞ്ചി,മുല്ലപ്പൂവ് തുടങ്ങിയവയും സോഡാകുപ്പിയിൽ നൽകിയ മധുര പാനീയവും സമാവർ ചായയും ഊട്ടുപുരയും, തട്ടുകടയുംമെല്ലാം കല്യാണരാവിനെ വേറിട്ടതാക്കി. പന്തലിൽ തന്നെ തയ്യാറാക്കിയ രുചിയൂറും ഭക്ഷണവുംഏവരുടെയും വയറും മനസ്സും നിറച്ചു.

കോഴിക്കോടെന്സ് ചീഫ് ഓർഗനൈസർ കബീർ നല്ലളം, പ്രോഗ്രാം ചെയർമാൻ ഹർഷദ് ഫറൂഖ്, പ്രോഗ്രാം കൺവീനർ അബ്ബാസ് vkk, ലീഡുമാരായ റാഫി കൊയിലാണ്ടി,ഫൈസൽ പുനൂർ, മുനീബ് പാഴുർ മൊഹിയുദ്ധിൻ സഹീർ, മുജീബ് മുത്താട്ട്, റംഷി ഓമശ്ശേരി , ഷമീം മുക്കം , പ്രഷീദ് തൈക്കൂട്ടത്തിൽ,,ലത്തീഫ് കാരന്തൂർ നിബിൻ കൊയിലാണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

News

കൊയിലാണ്ടിക്കൂട്ടം പതിനൊന്നാം വാർഷീകം, ഷാഫി പറമ്പിൽ എം പി മുഖ്യാതിഥി.

Published

on

റിയാദ് : റിയാദിയിലെ പ്രാദേശിക കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ പതിനൊന്നാം വാർഷികം ഫെബ്രുവരി 20 ന് ആഘോഷിക്കുന്നു. വാർഷീകാഘോഷം വടകര എം പി ഷാഫി പറമ്പിൽ ഉദ്‌ഘാടനം ചെയ്യും .

“ഗാല നൈറ്റ്” എന്ന് പേരിട്ടിരിക്കുന്ന സംഗീത വിരുന്നിൽ നിഖിൽ പ്രഭ,ഗായിക പ്രിയ ബൈജു എന്നിവർ റിയാദ് പ്രവാസികൾക്ക് ഉത്സവ വിരുന്നൊരുക്കും. ഉമ്മുൽ ഹമാം ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വൈകിട്ട് 7 .30ന് ആരംഭിക്കുമെന്നും സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisement
inner ad

എ ആർ റഹ്‌മാന്റെ അനുഗ്രഹീതമായ ശബ്ദ സാമ്യത്തിൽ ഗാനങ്ങൾ ആലപിക്കുന്ന നിഖിൽ പ്രഭ സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗായകനാണ്. ആദ്യമായി സൗദിയിൽ വരുന്നതിന്റെ ആവേശവും റിയാദ് മലയാളീ പ്രവാസികൾക്ക് ഇഷ്ടമുള്ള ഒരുപിടി ഗാനങ്ങൾ ആലപിക്കുമെന്നും നിഖിൽ പ്രഭ അദ്ദേഹത്തിന്റെ വീഡിയോ പോസ്റ്റിലൂടെ അറിയിച്ചു.

ജിസിസി, യുകെ, ഇന്ത്യ (ഡൽഹി, ബാംഗ്ലൂർ, കൊയിലാണ്ടി) എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കോഴിക്കോട് കൊയിലാണ്ടി പ്രദേശത്തുള്ള ആളുകളുടെ സാമൂഹിക-സാംസ്കാരിക സംഘടനയാണ് കൊയിലാണ്ടിക്കൂട്ടം. ആഗോളതലത്തിൽ, കൊയിലാണ്ടിക്കൂട്ടത്തിന് 11 ചാപ്റ്ററുകൾ ഉണ്ട്. കൊയിലാണ്ടി താലൂക്കിലെയും ജി.സി.സിയിലെ മറ്റ് പ്രദേശങ്ങളിലെയും പ്രവാസികൾക്കും നിർദ്ധനരായ ആളുകൾക്കുമായി റിയാദ് ചാപ്റ്റർ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താറുണ്ട് .

Advertisement
inner ad

കൊയിലാണ്ടികൂട്ടത്തിന്റെ മുഖ്യ രക്ഷാധികാരികളിൽ ഒരാളായിരുന്ന അന്തരിച്ച പി വി സഫറുല്ലയ്ക്ക് അനുസ്മരണവും ആദരവും നൽകുമെന്നും പ്രസിഡന്റ് റാഷിദ് ദയ, ജനറൽ സെക്രട്ടറി നിബിൻ ഇന്ദ്രനീലം, പ്രോഗ്രാം ചെയർമാൻ പ്രഷീദ് തൈക്കൂടത്തിൽ , പ്രോഗ്രാം കൺവീനർ നൗഷാദ് സിറ്റി ഫ്ലവർ, ട്രഷറർ മുബാറക് അലി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

News

“പ്രവാസി പാർലിമെന്റ് ” ഷാഫി പറമ്പിൽ പങ്കെടുക്കും

Published

on

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി “പ്രവാസി പാർലിമെന്റ് ” സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 21 വെള്ളി രാവിലെ 8.30നു ഡി പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി . റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിക്കും.

Advertisement
inner ad

ഇന്ത്യൻ പാർലമെന്റിലെ കേരളത്തിന്റെ പ്രതീക്ഷ, പ്രവാസികളുടെ ശബ്ദം, രാഷ്ട്രീയ പ്രവർത്തനത്തിലെ സർഗാത്മക യുവത്വം, വടകര എം പി ഷാഫി പറമ്പിൽ റിയാദ് മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.ഹൃസ്വ സന്ദർശനത്തിനായി സൗദിയിലെത്തിയ ഷാഫി പറമ്പിൽ എം പി വ്യാഴാഴ്ച വൈകീട്ട് റിയാദിൽ എത്തിച്ചേരും.

പ്രവാസി പാർലിമെന്റിൽ രാഷ്ട്രീയ സാമൂഹിക സംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും. പരിപാടിയുടെ ഭാഗമാകുന്നതിനായി മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് സലിം കളക്കര , ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) ഫൈസൽ ബഹസ്സൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured