ഇറാനിൽ നിന്നെത്തിയ 2000 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

മുംബൈ: ഇറാനിൽ നിന്ന്​ കടൽ മാർഗം കടത്താൻ ശ്രമിച്ച 2000 കോടി രൂപയുടെ മയക്കുമരുന്ന്​ പിടികൂടി. സമീപകാലത്ത്​ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയിൽ 283 കിലോഗ്രാം ഹെറോയിനാണ്​ ഡയറക്​ട്രേറ്റ്​ ഓഫ്​ റെവന്യൂ ഇൻറലിജൻസ്​ പിടികൂടിയത്​. അന്താരാഷ്​ട്ര മാർക്കറ്റിൽ ഇതിന്​ ഏകദേശം 2000 കോടി രൂപ വിലവരും.

നവി മുംബൈയിലെ ജവഹർലാൽ നെഹ്​റു തുറമുഖത്ത്​ നിന്ന്​ പഞ്ചാബി​ലേക്ക്​ റോഡ്​ മാർഗം കടത്താനായിരുന്നു പദ്ധതിയെന്ന്​ ഡി.ആർ.ഐ പറഞ്ഞു. കണ്ടുകെട്ടിയ ഹെറോയിൻ രണ്ട് പാത്രങ്ങളിൽ ടാൽക്കം കല്ലുകളാൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. മയക്കുമരുന്ന്​ വിതരണക്കാരനായ പഞ്ചാബ്​ സ്വദേശി പ്രഭ്​ജിത്​ സിങ്ങിനെ പിടികൂടി. കേസുമായി ബന്ധപ്പെട്ട്​ മധ്യപ്രദേശിൽ നിന്ന്​ രണ്ടുപേരേയും പിടികൂടിയിട്ടുണ്ട്​.
ജൂൺ 28ന്​ ഡൽഹി വിമാനത്താവളത്തിൽ വെച്ച്‌​ 126 കോടിയുടെ ഹെറോയിനുമായി രണ്ട്​ ദക്ഷിണാഫ്രിക്കൻ പൗരൻമാർ അറസ്​റ്റിലായിരുന്നു. ആറ്​ മാസത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന്​ 600 കോടിയുടെ ഹെറോയിനാണ്​ പിടികൂടിയിരിക്കുന്നത്​.

Related posts

Leave a Comment