മാധ്യമ പ്രവർത്തകൻ കെ യു ഇഖ്‌ബാൽ വിടവാങ്ങി

നാദിർ ഷാ റഹിമാൻ

ജിദ്ദ : സൗദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ പ്രഥമ പ്രെസിഡന്റുമായ കെ യു ഇഖ്‌ബാൽ (58 ) വിടവാങ്ങി . ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴം രാത്രിയാണ് മരണം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.  ഭാര്യ-റസീന. രണ്ട് മക്കളുണ്ട്.

മാധ്യമ പ്രവർത്തകൻ , എഴുത്തുകാരൻ , സാമൂഹ്യപ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധ നേടിയ കെ യു ഇഖ്‌ബാൽ, ഇന്ത്യയ്ക്ക് പുറത്തു ആദ്യമായി പ്രസിദ്ധീകരിക്കുന്ന  ” മലയാളം ന്യൂസ് ” ദിനപത്രത്തിന്റെ തുടക്കത്തിൽ തന്നെ അതിന്റെ ഭാഗമായി. ദീർഘകാലം റിയാദ് ബ്യുറോ ചീഫ് ആയി സേവനം അനുഷ്ഠിച്ചു.

അനുഭവങ്ങളും കുറിപ്പുകളുമായി മലയാളം പത്രങ്ങളില്‍ നിരവധി രചനങ്ങള്‍ കെ യു ഇഖ്ബാലിന്റേതായി വെളിച്ചം കണ്ടിട്ടുണ്ട്.ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച മരുഭൂമിയിലെ വീട്ടുജോലിക്കാരുടെ ദുരിതക്കയമാണ് ‘ഗദ്ദാമ’ എന്ന സിനിമ. പത്രപ്രവര്‍ത്തന രംഗത്ത് നിന്നു വിട്ടു നില്‍ക്കുകയായിരുന്നെങ്കിലും മുന്‍നിര മാധ്യമങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്നു.

Related posts

Leave a Comment