ഐ.പി.എൽ, ടി 20 ലോകകപ്പ് ഇനി ഗാലറിയിൽ നിന്നും കാണാം; ആവേശത്തിൽ യു.എ.ഇ ക്രിക്കറ്റ് പ്രേമികൾ

യു.എ.ഇ: ഐ.പി.എൽ, ടി 20 ലോകകപ്പ് ഇനി ഗാലറിയിൽ നിന്നും കാണാം ആവേശത്തിൽ യു.എ.ഇ ക്രിക്കറ്റ് പ്രേമികൾ. കൊവിഡ് -19 പകർച്ചവ്യാധിക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സ്റ്റേഡിയങ്ങളിൽ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ കാണാൻ വാക്സിനേഷൻ ലഭിച്ച 60 ശതമാനം ആളുകൾക്ക് സാധിക്കും. നാഷണൽ എമർജൻസി ക്രൈസിസ് ആൻറ് ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയാണ് (N.C.E.M.A) വാക്സിനേഷൻ ചെയ്ത കായിക ആരാധകർക്കായി പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഒരു ബ്ലോക്ക്ബസ്റ്റർ ബാക്ക്-ടു-ബാക്ക് ക്രിക്കറ്റ് ടൂർണമെൻറുകൾക്ക് രാജ്യം തയ്യാറെടുക്കുന്നതിനിടയിൽ പുറത്തു വന്ന ഈ ഒരു തീരുമാനം ഇവിടുത്തെ കായിക പ്രേമികളിൽ നല്ലൊരു മാറ്റത്തിന് വഴിയൊരുക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് (I.P.L), I.C.C T20 ലോകകപ്പ് എന്നിവ സെപ്റ്റംബർ-ഒക്ടോബർ, ഒക്ടോബർ-നവംബർ മാസങ്ങളിൽ രാജ്യത്ത് നടക്കും യു.എ.ഇ നിവാസികൾക്കിടയിൽ കായിക ഇനങ്ങളിൽ വച്ച് ഏറ്റവും ആകർഷണീയമായത് ക്രിക്കറ്റാണ്. അതുകൊണ്ട് തന്നെ ദുബായ് ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നീ മൂന്ന് സ്റ്റേഡിയങ്ങളുടെ പ്രധാന വാതിലിലൂടെ കടന്നുപോകാൻ ആരാധകർ കാത്തിരിക്കുകയാണ്.

Related posts

Leave a Comment