സഞ്ജുവിന്റെ റോയൽസും രാഹുലിന്റെ കിങ്‌സും ഇന്ന് നേർക്കുനേർ

ഐ.പി.എല്ലിൽ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസും രാഹുൽ ക്യാപ്റ്റനായ പഞ്ചാബ് കിങ്‌സ് ഇലവനും ഇന്ന് നേർക്കുനേർ. രാത്രി 7.30ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ സീസണിലെ ആദ്യമത്സരത്തിൽ തന്നെ സെഞ്ച്വറി പ്രകടനം നടത്തിയ നായകനും മലയാളിയുമായ സഞ്ജു വി സാംസണിലാണ് രാജസ്ഥാൻ ആരാധകർക്ക് പ്രതീക്ഷ. ഇതുവരെ പഞ്ചാബിനെതിരെ കളിച്ച മത്സരങ്ങളിൽ രാജസ്ഥാനാണ് മുൻതൂക്കം. ഇരുവരും ഏറ്റുമുട്ടിയ 22 മത്സരങ്ങളിൽ 12ലും ജയം രാജസ്ഥാനൊപ്പമായിരുന്നു. എന്നാൽ വിദേശ താരങ്ങളായ ബട്‌ലർ, സ്‌റ്റോക്‌സ്, ആർച്ചർ എന്നിവർ ടീമിനൊപ്പമില്ലാത്തത് രാജസ്ഥാന് തിരിച്ചടിയാകും. ബാറ്റിംഗിൽ നെടുംതൂണായ കെ.എൽ.രാഹുലിന്റെ ക്യാപ്റ്റൻസിയും ഐ.പി.എല്ലിലെ എക്കാലത്തേയും സൂപ്പർ ഹീറ്റർ ക്രിസ് ഗെയിലിന്റെ പ്രകടനവുമാണ് പഞ്ചാബിന്റെ പ്രതീക്ഷ. ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്

Related posts

Leave a Comment