തകർത്തടിച്ച് ഗെയ്‌ക്‌വാദ്-ഉത്തപ്പ; ധോണി ഫിനിഷിൽ ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്‌ത്തി ചെന്നൈ ഫൈനലില്‍

ഐപിഎല്ലില്‍ ആദ്യക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍. നാലുവിക്കറ്റിനാണ് ചെന്നൈയുടെ ജയം. ഋതുരാജ് ഗെയ്‌ക്‌വാദ് 70 റണ്‍സും റോബിന്‍ ഉത്തപ്പ 63 റണ്‍സും നേടി. ഐപിഎല്‍ പതിനാലാം സീസണില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് . ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വച്ചുനീട്ടിയ 173 റണ്‍സ് വിജയലക്ഷ്യം ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നേടി. ഋഷഭ് പന്തിന്റെയും പൃഥ്വി ഷായുടെയും അര്‍ധസെഞ്ചുറി മികവിലാണ് ഡല്‍ഹി 172 റണ്‍സ് നേടിയത്. അവസാന ഓവറില്‍ എം എസ് ധോണിയുടെ സൂപ്പർ ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം.

ഒന്നാം ക്വാളിഫയറിൽ തോറ്റെങ്കിലും ഇന്ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എലിമിനേറ്റർ പോരാട്ടത്തിൽ ജയിച്ചെത്തുന്നവരുമായി ഡൽഹിക്ക് ഫൈനൽ ബർത്തിനായി രണ്ടാം ക്വാളിഫയറിൽ മത്സരിക്കാം.

Related posts

Leave a Comment